ഇടവേളക്കു ശേഷം കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു; രണ്ട് പേര്‍ അറസ്റ്റില്‍

കുമ്പള: (https://ift.tt/2AMPWGU) ഒരു ഇടവേളക്കു  ശേഷം കുമ്പളയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ പിടിമുറുക്കുന്നു. കുമ്പള പെര്‍വാഡ് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിനടിയില്‍ നിന്ന് 2.1 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

പെര്‍വാഡ് കടപ്പുറത്തിന് സമീപത്തെ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് പരിസരത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് അഷ്ഫാഖ്, മേല്‍പറമ്പ് സ്വദേശി അഷ്‌റഫ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

പ്രിവന്റീവ് ഓഫീസര്‍ രാജീവന്‍ വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കണ്ണന്‍, സതീഷ്, ഗണേഷ്, സതീശന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഉപ്പള, ബന്തിയോട്, നയാ ബസാര്‍ തുടങ്ങിയ സ്ഥലങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കിയിരിക്കുകയാണ്.



Keywords: Kasaragod, Kerala, news, Kumbala, arrest, Police, 2 arrested with Ganja
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?