പടക്കംകഴിച്ച് ഗര്‍ഭിണിയായ പശുവിന്റെ വായ തകര്‍ന്നു: ഹിമാചല്‍ പ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍


ദേശീയം (www.evisionnews.co): ഗര്‍ഭിണിയായ പശു പടക്കം കഴിച്ച് വായ തകര്‍ത്ത സംഭവത്തില്‍ ഹിമാചല്‍ പ്രദേശില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പശുവിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ അയല്‍വാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ബിലാസ്പുര്‍ ടൗണില്‍ മെയ് 26നാണ് സ്ഫോടക വസ്തു കടിച്ച പശുവിന് പരിക്കേറ്റത്. പ്രദേശവാസികള്‍ വായ തകര്‍ന്ന പശുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ഈ സംഭവത്തിലും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ഫോടകവസ്തു ഒളിപ്പിച്ച ഗോതമ്പുണ്ട ചവച്ചതോടെയാണ് പശുവിന്റെ വായ തകര്‍ന്നതെന്ന് പോലീസ് സൂപ്രണ്ട് ദിവാകര്‍ ശര്‍മ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?