കോവിഡ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട എയര്‍ ഇന്ത്യാ ജീവനക്കാരനെതിരെ കേസെടുത്തു

ഇരിട്ടി: (www.kvartha.com 16.06.2020) കോവിഡ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിന് തില്ലങ്കേരി കാവുമ്പടി സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം മുഴക്കുന്ന് പൊലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ 29-ാം തീയ്യതിയായിരുന്നു തില്ലങ്കേരി കാവുമ്പടി സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരുനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്.

സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും തങ്ങള്‍ക്ക് രോഗമില്ലെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ മുമ്പ് നടത്തിയ പരിശോധന ഫലം ഉള്‍പ്പെടെ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പ്രചരണം നടത്തുകയായിരുന്നു. തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് അധികാരികളെ ഉള്‍പ്പെടെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹത്തില്‍ ആശയകുഴപ്പം ഉണ്ടാക്കുകയും രോഗം മറച്ച് വച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുകയായിരുന്നു. ഇയാളുടെ ശ്രദ്ധക്കുറവിനെ കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി തന്നെ കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 83 പേരും, ദ്വിതീയ സമ്പര്‍ക്ക പട്ടികയില്‍ 56 പേരും, ഹൈറിസ്‌ക് സമ്പര്‍ക്ക ലിസ്റ്റില്‍ 26 പേരുമാണുള്ളത്. ഇയാളുടെ പിതാവിനും, അനുജനും പിന്നീട് രോഗം സ്ഥിരീകരിച്ചു.

News, Kerala, Air India, COVID-19, Case, Police, Iritty, Employee, Social media, Covid 19: Case against Air India employee

പിതാവിന്റെ മാതാവിനും, പിതാവിന്റെ കടയില്‍ എത്തിയ കാക്കയങ്ങാട് ആയിച്ചോത്ത് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ ഇയാളുടെ അനുജനും കൂടി രോഗം സ്ഥിരീകരിച്ചതോടെ മലയോരം തന്നെ ആശങ്കയിലായി. ഇവരൊക്കെയായി ബന്ധപ്പെട്ട 100 കണക്കിന് ആളുകളാണ് തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത നല്‍കിയ ചില മാധ്യമ സ്ഥാപനങ്ങളിലും ഇയാള്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ട്. ഇത്തരത്തിലുള്ള പരാതികള്‍ കണക്കിലെടുത്താണ് മുഴക്കുന്ന് പൊലീസ് ഇയാള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുത്തത്.

Keywords: News, Kerala, Air India, COVID-19, Case, Police, Iritty, Employee, Social media, Covid 19: Case against Air India employee


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?