തെലങ്കാനയില്‍ കൃഷിയിടത്തിലേക്ക് വന്ന കുരങ്ങനെ കെട്ടിത്തൂക്കി കൊന്ന യുവാക്കള്‍ക്കെതിരെ കേസ്; ആക്രമിക്കാന്‍ പട്ടിയെ അഴിച്ചുവിട്ടു; തൊട്ടടുത്ത് കുരങ്ങിനെ അടിക്കാന്‍ വടിയുമായി കര്‍ഷകനും കൂട്ടാളികളും; മനസാക്ഷിയെ മരവിപ്പിക്കുന്ന വീഡിയോ
തെലങ്കാന: (https://ift.tt/3i8OJut) കൃഷിയിടത്തിലേക്ക് വന്ന കുരങ്ങനെ കെട്ടിത്തൂക്കി രസിച്ച മൂന്നു യുവാക്കള്‍ക്കെതിരെ കേസ്. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ വെംസൂര്‍ ബ്ലോക്കിന് കീഴിലുളള അമ്മാപേലം ഗ്രാമത്തിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. കെട്ടിത്തൂക്കിയതിന് ശേഷം പട്ടികളെ അഴിച്ചു വിടുകയും ചെയ്തിരുന്നു. കുറച്ച നേരം ജീവന് വേണ്ടി പിടഞ്ഞ കുരങ്ങന്റെ ശരീരം പിന്നീട് നിശ്ചലമായി.
കുരങ്ങിനെ കെട്ടിത്തൂക്കിയിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ വനംവകുപ്പ് നടപടി എടുത്തു.
കുറച്ച് ദിവസങ്ങളായി ഒരു കൂട്ടം കുരങ്ങന്‍മാര്‍ സ്ഥിരമായി കര്‍ഷകന്റെ വീടിന് ചുറ്റുമുള്ള കൃഷിയിടത്തില്‍ എത്തിയിരുന്നു. ഇവയിലൊന്നിനെയാണ് കര്‍ഷകന്‍ പിടികൂടി വയലില്‍ കൊണ്ടുപോയി ക്രൂരമായി കൊന്നത്. മറ്റ് രണ്ട് പേരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. കുരങ്ങനെ പിടിച്ചു കൊണ്ടുപോയപ്പോള്‍ മറ്റ് കുരങ്ങന്‍മാരും ഇവരെ പിന്തുടര്‍ന്നു.
മറ്റു കുരങ്ങന്മാര്‍ നോക്കി നില്‍ക്കെ ഒന്നിനെ കൊന്നാല്‍ പിന്നെ ശല്യമുണ്ടാകില്ലെന്നു കരുതിയാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവാക്കളുടെ മൊഴി.
കെട്ടിത്തൂക്കിയ കുരങ്ങന്‍ ജീവന് വേണ്ടി പിടയുന്നത് ആരെയും വേദനിപ്പിക്കുന്ന രീതിയിലായിരുന്നു. തൊട്ടടുത്ത് കുരങ്ങിനെ അടിക്കാന്‍ വടിയുമായിട്ടാണ് കര്‍ഷകനും മറ്റുള്ളവരും നിന്നിരുന്നത്. അഴിച്ചു വിട്ട പട്ടികള്‍ താഴെ കുരങ്ങനെ കടിച്ചു പറിക്കാനായി ചാടുന്നുമുണ്ട്.
Keywords: News, National, India, Telangana, Animals, Monkey, Farmers, Killed, Video, Case, Dog, Hanged, Villagers killed monkey with sticks and hanged in Telanganaകുരങ്ങിനെ കെട്ടിത്തൂക്കിയിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ വനംവകുപ്പ് നടപടി എടുത്തു.
കുറച്ച് ദിവസങ്ങളായി ഒരു കൂട്ടം കുരങ്ങന്‍മാര്‍ സ്ഥിരമായി കര്‍ഷകന്റെ വീടിന് ചുറ്റുമുള്ള കൃഷിയിടത്തില്‍ എത്തിയിരുന്നു. ഇവയിലൊന്നിനെയാണ് കര്‍ഷകന്‍ പിടികൂടി വയലില്‍ കൊണ്ടുപോയി ക്രൂരമായി കൊന്നത്. മറ്റ് രണ്ട് പേരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. കുരങ്ങനെ പിടിച്ചു കൊണ്ടുപോയപ്പോള്‍ മറ്റ് കുരങ്ങന്‍മാരും ഇവരെ പിന്തുടര്‍ന്നു.
മറ്റു കുരങ്ങന്മാര്‍ നോക്കി നില്‍ക്കെ ഒന്നിനെ കൊന്നാല്‍ പിന്നെ ശല്യമുണ്ടാകില്ലെന്നു കരുതിയാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവാക്കളുടെ മൊഴി.
കെട്ടിത്തൂക്കിയ കുരങ്ങന്‍ ജീവന് വേണ്ടി പിടയുന്നത് ആരെയും വേദനിപ്പിക്കുന്ന രീതിയിലായിരുന്നു. തൊട്ടടുത്ത് കുരങ്ങിനെ അടിക്കാന്‍ വടിയുമായിട്ടാണ് കര്‍ഷകനും മറ്റുള്ളവരും നിന്നിരുന്നത്. അഴിച്ചു വിട്ട പട്ടികള്‍ താഴെ കുരങ്ങനെ കടിച്ചു പറിക്കാനായി ചാടുന്നുമുണ്ട്.
Powered by Info News For You

Comments
Post a Comment