ആറ്റിങ്ങലില്‍ പാല്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ മരിച്ചു
തിരുവനന്തപുരം: (www.kvartha.com 15.06.2020) ആറ്റിങ്ങലില്‍ പാല്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളായ അസീം, മനീഷ്, പ്രിന്‍സ്, എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ചു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയും എതിര്‍ദിശയില്‍ വന്ന കല്ലുവാതുക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഫോര്‍ച്യൂണര്‍ കാറുമാണ് ഇടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.
ലോറിയില്‍ ഇടിച്ച കാര്‍ റോഡ് വശത്തെ മണ്‍തിട്ടയില്‍ ഇടിച്ചു മറിഞ്ഞു. വിവാഹം കഴിഞ്ഞ വരനെയും വധുവിനെയും വധുവിന്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങി പോകുമ്പോഴാണ് അപകടം. ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്സും ഹൈവേ പൊലീസും ആറ്റിങ്ങല്‍ പൊലീസും കല്ലമ്പലം പൊലീസും സംഭവ സ്ഥലത്തി വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു.
Keywords: Thiruvananthapuram, News, Kerala, Accident, Death, Injured, Police, Accidental Death, Medical College, hospital, Three died in road accident in Attingal

Powered by Info News For You

Comments
Post a Comment