''സാറേ ഇനിയവന്‍ കക്കില്ല, ഇനിയവനെ ഞാനെങ്ങും വിടില്ല, നന്ദിയുണ്ട്, ഒരുപാടൊരുപാട് നന്ദിയുണ്ട്...''; മകന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ് രക്ഷിച്ച കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് ഫോണ്‍ വിളിച്ച് നന്ദി പറഞ്ഞ് അജയ് ബാബുവിന്റെ അമ്മ

കണ്ണൂര്‍: (https://ift.tt/2Z4kBrn) കേരളാപോലീസിന്റെ കരുണയില്‍ ജയില്‍മോചിതനായി തിരികെ നാട്ടിലെത്തി യുവാവായ ഉത്തര്‍പ്രദേശ് സ്വദേശി അജയ്ബാബു. ലോക് ഡൗണിടയില്‍ വിശന്നപ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി 600 രൂപ മോഷ്ടിച്ചതിനാണ് അജയ്ബാബു ജയിലിലെത്തിയത്. എന്നാല്‍, അവന്റെ അവസ്ഥയും നിരപരാധിത്വവും തിരിച്ചറിഞ്ഞ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലെ ജയില്‍ അധികൃതര്‍ തന്നെ അവനെ ജാമ്യത്തിനുള്ള നടപടികള്‍ സ്വീകരിച്ച് വീട്ടിലെത്തിക്കുകയായിരുന്നു.

 News, Kerala, Kannur, Police, Jail, Kannur Prison, Mother, Youth, Home, Mobile Phone, Ajay Babu's mother thanked Kannur Jail superintendent

ചൊവ്വാഴ്ച സൂപ്രണ്ട് ടി കെ ജനാര്‍ദനനെ ജയിലില്‍ വിളിച്ച് അജയ് ബാബുവിന്റെ അമ്മ എങ്ങനെ നന്ദി പറയേണ്ടതെന്ന് അറിയില്ലെന്ന് പറഞ്ഞു. ''സാറേ ഇനിയവന്‍ കക്കില്ല, ഇനിയവനെ ഞാനെങ്ങും വിടില്ല. നന്ദിയുണ്ട്, ഒരുപാടൊരുപാട് നന്ദിയുണ്ട്...'' ജയില്‍മോചിതനായി നാട്ടിലെത്തിയ അജയ്ബാബുവിന്റെ അമ്മ ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞു.

മംഗളാ എക്സ്പ്രസില്‍ തിങ്കളാഴ്ചയാണ് അജയ് ഝാന്‍സിയിലിറങ്ങി ഹാമിര്‍പുര്‍ ജില്ലയിലെ ടോളമാഹ് ഗ്രാമത്തില്‍ മാതാപിതാക്കളുടെ അടുത്തെത്തിയത്. ലോക് ഡൗണ്‍കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോള്‍ ബാങ്ക് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് പൈപ്പ് പിടിച്ചുകയറി മേശതുറന്ന് 600 രൂപ മോഷ്ടിച്ചതെന്നാണ് അജയ്ബാബു കുറ്റസമ്മതം നടത്തിയത്. അമ്മയെ വിളിക്കുന്നതിനുള്ള ഫോണ്‍ വീണ്ടെടുക്കാന്‍ കണ്ണൂര്‍ ജയിലില്‍നിന്ന് ചാടി കാസര്‍കോട്ട് പോലീസ് സ്റ്റേഷനിലേക്ക് ഓടുന്നതിനിടയിലാണ് അജയ് വീണ്ടും പിടിയിലായി കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലെത്തുന്നത്.

ഒടുവില്‍ അധികൃതരുടെ കരുണയില്‍ അജയ്ബാബുവിന് വീട്ടിലേക്ക് മടങ്ങാനായി. അജയിന് വസ്ത്രവും പണവും നല്‍കിയാണ് ജയില്‍ സൂപ്രണ്ട് യാത്രയാക്കിയത്. 'ജയിലില്‍നിന്ന് ലഭിച്ച സ്നേഹം ഒരിക്കലും മറക്കില്ല, എന്തുവന്നാലും ഇനി മോഷ്ടിക്കില്ലെന്ന് ആ സ്നേഹത്തെച്ചൊല്ലി സത്യം ചെയ്യുന്നു' അജയ് പറഞ്ഞു.
 
Keywords: News, Kerala, Kannur, Police, Jail, Kannur Prison, Mother, Youth, Home, Mobile Phone, Ajay Babu's mother thanked Kannur Jail superintendent


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?