ഹാഫ് ഗേള്‍ ഫ്രണ്ടില്‍ സുശാന്തിന്റെ അവസരം അര്‍ജുന്‍ കപൂര്‍ തട്ടിയെടുത്തോ? എന്തുകൊണ്ട് സുശാന്തിന് പകരം കപൂറിനെ കാസ്റ്റ് ചെയ്തു? വൈറലായി ചേതന്‍ ഭഗത്തിന്റെ ട്വീറ്റ്

മുംബൈ: (www.kvartha.com 25.06.2020) ഹാഫ് ഗേള്‍ ഫ്രണ്ടില്‍ സുശാന്തിന്റെ അവസരം അര്‍ജുന്‍ കപൂര്‍ തട്ടിയെടുത്താണോ? ഇതാണ് ഇപ്പോള്‍ ബോളിവുഡിലെ പ്രധാന ചര്‍ച്ചാവിഷയം. സുശാന്ത് സിങ്ങിന്റെ അപ്രതീക്ഷിത മരണത്തിന് ശേഷം ബോളിവുഡിലെ കുടുംബാവാഴ്ചയും സ്വജനപക്ഷപാതവും ഏറെ ചര്‍ച്ചയായിരുന്നു. കങ്കണ റണൗട്ടിനെ പോലെയുള്ള താരങ്ങള്‍ ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.


എന്നാല്‍ ഇപ്പോള്‍ ചേതന്‍ ഭഗത്തിന്റെ ട്വീറ്റ് വൈറലായിരിക്കുകയാണ്. ചേതന്‍ ഭഗത് എഴുതിയ ഹാഫ് ഗേള്‍ ഫ്രണ്ട് എന്ന ചിത്രത്തില്‍ ആദ്യം സുശാന്ത് സിങ്ങിനെ കാസ്റ്റ് ചെയ്ത വിവരം അനൗണ്‍സ് ചെയ്ത പഴയ ട്വീറ്റാണ് വൈറലായിരിക്കുന്നത്.

ചിത്രത്തില്‍ സുശാന്തിന് പകരം നിര്‍മാതാവായ ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂറാണ് പ്രധാന വേഷത്തിലെത്തിയത്. സ്വജനപക്ഷപാതം വഴി അര്‍ജുന്‍ കപൂര്‍ സുശാന്തിന്റെ അവസരം തട്ടിയെടുക്കുകയായിരുന്നു എന്നാണ് ആരാധകരും സിനിമ പ്രേമികളും വാദിക്കുന്നത്.

Keywords: National, News, Film, Cinema, Bollywood, Actor, Cine Actor, Actress, Writer, Director, Social Network, Viral, Twitter, post, Chethan Bhagath old tweet goes viral.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?