കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട ജനശതാബ്ദി യാത്ര തിരിച്ചത് കോഴിക്കോട് നിന്നും; പെരുവഴിയിലായി യാത്രക്കാര്‍
കണ്ണൂര്‍: (www.kvartha.com 01.06.2020) തിങ്കളാഴ്ച പുലര്‍ച്ചെ 4.50 മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെടുമെന്ന് അറിയിച്ചിരുന്ന കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് പുറപ്പെട്ടത് കോഴിക്കോട് നിന്നും. ഞായറാഴ്ച്ച അര്‍ധരാത്രിയോടെയാണ് ട്രെയിന്‍ ക്യാന്‍സലാക്കാനുള്ള തീരുമാനം റെയില്‍വേ അടിയന്തിരമായി സ്വീകരിച്ചത്. ഇതോടെ കണ്ണൂരില്‍ നിന്നും ജനശതാബ്ദിയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തവര്‍ നിരാശരായി മടങ്ങി. പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും പുറപ്പെടാനെത്തിയ നിരവധിയാളുകളാണ് ട്രെയിന്‍ കാണാത്തതിനെ തുടര്‍ന്ന് മടങ്ങി പോയത്.
നേരത്തെ യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് സ്റ്റേഷനിലെത്തണമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച്ച അര്‍ധരാത്രി പന്ത്രണ്ടേകാലിന് കണ്ണൂരില്‍ നിന്ന് കാലിയായാണ് ട്രെയിന്‍ കോഴിക്കോട്ടേക്കു കൊണ്ടുപോയത്. അവിടെനിന്ന് ടൈംടേബിള്‍ പ്രകാരം ഉള്ള സമയത്താണ് യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ കണ്ണൂരില്‍ നിന്ന് യാത്രക്കാരെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിലെ സഹകരണം ഇല്ലാത്തതാണ് കാരണം എന്നാണ് ഇതേ കുറിച്ചു ചോദിച്ചപ്പോള്‍ റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Keywords: Kannur, News, Kerala, Train, Passengers, Railway, Cancelled, Kannur - Thiruvananthapuram Jan Shatabdi Express
Powered by Info News For You

Comments
Post a Comment