രാഹുല്‍ ഗാന്ധി അന്‍പതിന്റെ നിറവില്‍; ആഘോഷങ്ങളില്ല, അമ്മ സോണിയ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കുമൊപ്പം കേക്ക് മുറിക്കും

ന്യൂഡെല്‍ഹി: (www.kvartha.com 19.06.2020) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അന്‍പതാം പിറന്നാള്‍. കോവിഡ് മഹാമാരിയുടെയും അതിര്‍ത്തിയിലെ സേനാംഗങ്ങളുടെ വീരമൃത്യുവിന്റെയും വേദനകള്‍ക്കിടയില്‍ ഈ ജന്മദിനത്തില്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കിയിരിക്കുകയാണ് അദ്ദേഹം. ആഘോഷം വേണ്ടെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമ്മ സോണിയ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കുമൊപ്പം കേക്ക് മുറിക്കുന്നതില്‍ ആഘോഷം ഒതുങ്ങും. അന്‍പത് ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറും മാസ്‌കും ഉള്‍പ്പെടെയുള്ള കിറ്റ് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. 1970 ജൂണ്‍ 19ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ചു രാഹുല്‍ ഗാന്ധി.

News, New Delhi, National, Birthday, Rahul Gandhi, Birthday Celebration, Rahul Gandhi not to celebrate 50th birthday

Keywords: News, New Delhi, National, Birthday, Rahul Gandhi, Birthday Celebration, Rahul Gandhi not to celebrate 50th birthday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?