വാക്കുതര്‍ക്കം: ബീയര്‍ കുപ്പികൊണ്ടുള്ള ആക്രമണത്തില്‍ ഭാര്യയ്ക്കും ഒന്നരവയസുള്ള മകനും ഗുരുതര പരിക്ക്, ഭര്‍ത്താവ് കസ്റ്റഡിയില്‍

മാവേലിക്കര: (www.kvartha.com 09.06.2020) യുവാവിന്റെ ബീയര്‍ കുപ്പികൊണ്ടുള്ള ആക്രമണത്തില്‍ ഭാര്യയ്ക്കും ഒന്നരവയസുള്ള മകനും ഗുരുതര പരിക്ക്. കുറത്തികാട് വരേണിക്കല്‍ തെറ്റിക്കുഴിയില്‍ രാഖിക്കും ഒന്നരവയസുള്ള മകനുമാണ് പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ആക്രമണം നടത്തിയ ചങ്ങനാശേരി വാഴപ്പള്ളി തുരുത്തി വെച്ചൂത്തറമഠം പ്രവീണ്‍ കുമാറിനെ കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈയില്‍ ആഴത്തിലുള്ള മുറിവില്‍ എട്ടു തുന്നലുണ്ട്.

കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി രാഖി ഭര്‍ത്താവ് പ്രവീണുമായി പിണങ്ങി സ്വന്തം വീട്ടിലാണ്. തിങ്കളാഴ്ച രാവിലെ 10നു വീട്ടിലെത്തിയ പ്രവീണ്‍കുമാറും രാഖിയുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്നു പ്രവീണ്‍കുമാര്‍ ബീയര്‍ കുപ്പി പൊട്ടിച്ചു രാഖിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ രാഖിയുടെ കയ്യിലിരുന്ന കുട്ടിയുടെ ഇടതു കൈമുട്ടിനു മുകളില്‍ ആഴത്തില്‍ മുറിവേറ്റു.

Mavelikkara, News, Kerala, Crime, attack, Wife, Husband, Custody, Injured, injury, Police, Medical College, Treatment, Attacked by husband: Wife and one and half year old son suffered serious injuries

നിലവിളി കേട്ടെത്തിയ സമീപവാസികള്‍ പ്രവീണ്‍കുമാറിനെ തടഞ്ഞുവച്ചു. രാഖിയെയും കുട്ടിയെയും ബന്ധുക്കള്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. സിമന്റ് ഇഷ്ടിക കൊണ്ടു പ്രവീണ്‍കുമാര്‍ രാഖിയെ തലയ്ക്ക് അടിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. രാഖിയുടെ കഴുത്തിനു പിന്നിലും പുറത്തും ചെവിയിലുമായി നാലു മുറിവുകളുണ്ട്. കുപ്പിയുടെ ചീളുകള്‍ നീക്കം ചെയ്തു. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

Keywords: Mavelikkara, News, Kerala, Crime, attack, Wife, Husband, Custody, Injured, injury, Police, Medical College, Treatment, Attacked by husband: Wife and one and half year old son suffered serious injuries


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?