ദുബൈയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു

ഉദുമ: (https://ift.tt/3d9QMKZ) ദുബൈയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു. ഉദുമ പാക്യാര സൗത്ത് കരിപ്പോടിയിലെ അബ്ദുര്‍ റഹ് മാന്‍ തിരുവക്കോളി (54) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മകന്‍ ജിഷാദിന്റെ കൂടെ നാട്ടിലെത്തിയതായിരുന്നു. തുടര്‍ന്ന് ഇരുവരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ഉപ്പയും മകനും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് സ്രവം എടുത്തിരുന്നു. വൈകിട്ട് ശ്വാസ തടസം അനുവഭപ്പെട്ട അബ്ദുര്‍ റഹ് മാനെ ഉടന്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. എട്ടു ദിവസം മുമ്പ് ദുബൈയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. ഭാര്യ: ഷരീഫ. മറ്റു മക്കള്‍: ഡോ. ജസീല, ജസീല്‍, ഫാദില്‍, അതീഖ്.

കോവിഡ് പരിശോധനാ ഫലം ചൊവ്വാഴ്ച ലഭിക്കും. ഇതിനു ശേഷമായിരിക്കും ഖബറടക്കം.



Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Uduma, Quarantined man died
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?