ഡെല്‍ഹിയില്‍ പട്രോളിംഗിനെ ചൊല്ലി തര്‍ക്കം; സഹപ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്തു, പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


ന്യൂഡെല്‍ഹി: (www.kvartha.com 28.06.2020) ഡെല്‍ഹിയില്‍ പട്രോളിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഡെല്‍ഹി ഷഹദാരയിലെ സീമാപുരി പൊലീസ് സ്റ്റേഷനില്‍ വള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ആമോദ് ഭദാന എന്ന ഉദ്യോഗസ്ഥനാണ് രവീന്ദര്‍ നാഗര്‍ എന്ന ഉദ്യോഗസ്ഥന്റെ വെടിയേറ്റത്.

ജോലി സംബന്ധമായ വിഷയത്തില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവയ്പില്‍ കലാശിച്ചതെന്ന് മറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആമോദ് ഭദാനയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഉടനടി തൊട്ടടുത്ത സ്വാമി ദയാനന്ദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

New Delhi, News, National, Police, attack, Police Station, Report, Hospital, Delhi police opens fire at colleague after argument

സര്‍ജറിക്ക് ശേഷവും ഇയാളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ഡിസിപി പറഞ്ഞു. ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വഷണം നടത്തി വരികയാണ്. വെടിയറ്റ ഉദ്യോഗസ്ഥന്‍ സുഖം പ്രാപിച്ച് അയാളുടെ സ്റ്റേറ്റ്‌മെന്റ് എടുത്തതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരൂ. സംഭവത്തെക്കുറിച്ച് നാഗര്‍ ഒന്നും തന്നെ തുറന്നു പറയുന്നില്ലെന്നും ഡിസിപി വ്യക്തമാക്കി.

Keywords: New Delhi, News, National, Police, Attack, Police Station, Colleague, Report, Hospital, Delhi police opens fire at colleague after argument


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?