റോഡ് സൗകര്യമില്ലാത്ത കോളനിവാസികളുടെ ദാരിദ്ര്യം; മൃതദേഹം വീട്ടിലെത്തിച്ചത് പുതപ്പില്‍ പൊതിഞ്ഞുകെട്ടി വടിയില്‍ കെട്ടി തൂക്കി ചുമടായി മൂന്നു കിലോമീറ്ററോളം നടന്ന്
ബംഗളൂരു: (https://ift.tt/2MsCn1T) റോഡ് സൗകര്യമില്ലാത്ത കോളനിയിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത് പുതപ്പില്‍ പൊതിഞ്ഞുകെട്ടി വടിയില്‍ കെട്ടി തൂക്കി ചുമടായി. കര്‍ണാടക ചിക്കമഗളൂരുവിലെ മുടിഗെരെ താലൂക്കില്‍ ആദിവാസി കോളനിയിലാണ് സംഭവം. 55കാരിയായ ശാരദാമ്മയാണ് മരിച്ചത്. മൂന്നു കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന സ്ഥലത്തേക്കാണ് റോഡില്ലാത്തത്.
തിങ്കളാഴ്ചയാണ് കലസയിലെ സ്വകാര്യ ക്ലിനിക്കില്‍ മണ്ണാകുബ്രിയിലെ ആദിവാസി ഊരിലെ ശാരദാമ്മ മരിച്ചത്. സമീപത്തെ കാലകൊടു പ്രദേശം വരെയാണ് വാഹനം എത്തിക്കാനുള്ള റോഡുള്ളത്. തുടര്‍ന്ന് മൂന്നു കിലോമീറ്ററോളം ദൂരം മൃതദേഹം പുതപ്പില്‍ പൊതിഞ്ഞുകെട്ടി വടിയില്‍ കെട്ടി തൂക്കി ചുമടായി കൊണ്ടുവരുകയായിരുന്നു.
വര്‍ഷങ്ങളായി റോഡില്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാരദാമ്മയുടെ മകന്‍ മരത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റപ്പോഴും ആശുപത്രിയിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും പ്രദേശവാസികള്‍ പറയുന്നു.
Keywords: News, Karnataka, Death, Dead Body, Travel, Road, Hospital, No Road Travel Carry Body on Poleതിങ്കളാഴ്ചയാണ് കലസയിലെ സ്വകാര്യ ക്ലിനിക്കില്‍ മണ്ണാകുബ്രിയിലെ ആദിവാസി ഊരിലെ ശാരദാമ്മ മരിച്ചത്. സമീപത്തെ കാലകൊടു പ്രദേശം വരെയാണ് വാഹനം എത്തിക്കാനുള്ള റോഡുള്ളത്. തുടര്‍ന്ന് മൂന്നു കിലോമീറ്ററോളം ദൂരം മൃതദേഹം പുതപ്പില്‍ പൊതിഞ്ഞുകെട്ടി വടിയില്‍ കെട്ടി തൂക്കി ചുമടായി കൊണ്ടുവരുകയായിരുന്നു.
വര്‍ഷങ്ങളായി റോഡില്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാരദാമ്മയുടെ മകന്‍ മരത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റപ്പോഴും ആശുപത്രിയിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും പ്രദേശവാസികള്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment