ഒടുവില്‍ ആ ദുഖ വാര്‍ത്ത ആതിര അറിഞ്ഞു; നിധിനെ അവസാനമായി ഒന്ന് കാണാന്‍ വീല്‍ചെയറില്‍ മോര്‍ച്ചറിക്കരികിലേക്ക്

കോഴിക്കോട്: (https://ift.tt/2Yj7pif) പ്രിയപ്പെട്ടവരെയെല്ലാം ദു:ഖത്തിലാഴ്ത്തിയ ആ സങ്കടവാര്‍ത്ത അവസാനം ആതിര അറിഞ്ഞു. പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവില്‍ എത്തിയാണ് നിധിന്റെ വിയോഗ വാര്‍ത്ത അറിയിച്ചത്. നിധിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടു. വീല്‍ചെയറില്‍ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനാണ് ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് സൗകര്യം ഒരുക്കിയിട്ടുള്ളത്.

News, Kerala, Death, Dead Body, Wife, Kozhikode, Airport, Hospital, Funeral, Nidhin's Deadbody Reach Kozhikkode
രാവിലെയാണ് നിധിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്. ആദ്യം ആതിരയെ കാണിക്കാന്‍ ആശുപത്രില്‍ എത്തിക്കുകയായിരുന്നു. പ്രസവശേഷം ആശുപത്രിയില്‍ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ചതിനു ശേഷം വൈകീട്ട് പേരാമ്പ്രയിലെ വസതിയിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
   
Keywords: News, Kerala, Death, Dead Body, Wife, Kozhikode, Airport, Hospital, Funeral, Nidhin's Deadbody Reach Kozhikkode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?