കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 29.06.2020) ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. അനന്ത്‌നാഗിലെ ഖുല്‍ചോഹര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഭീകരര്‍ ഒളിച്ചു താമസിക്കുന്നുവെന്ന സന്ദേശത്തെ തുടര്‍ന്നാണ് പ്രദേശം വളഞ്ഞ് സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്.
കൂടുതല്‍ ഭീകരര്‍ സ്ഥലത്ത് മറഞ്ഞിരിക്കുന്നതായി സൂചനയുണ്ട്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. എ കെ 47 റൈഫിളും രണ്ട് പിസ്റ്റലും കണ്ടെടുത്തു. ജൂണ്‍ 26ന് ജമ്മു കശ്മീരിലെ ത്രാലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.
Keywords: New Delhi, News, National, Terrorists, Encounter, Killed, attack, Police, Security forces, Anantnag, Three terrorists killed in encounter with security forces in Anantnag
Powered by Info News For You

Comments
Post a Comment