ഔട്ട്‌ഡോര്‍ ഷൂട്ടിങിന് കൂടി അനുമതി കിട്ടിയതിന് ശേഷം ചിത്രീകരണം, ലോക് ഡൗണ്‍ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍
കൊച്ചി: (www.kvartha.com 02.06.2020) ഇന്‍ഡോര്‍ ഷൂട്ടിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിനിമാ ചിത്രീകരണം ഉടനുണ്ടാകില്ല. ഔട്ട്‌ഡോര്‍ ഷൂട്ടിങിന് കൂടി അനുമതി കിട്ടിയതിന് ശേഷമെ ചിത്രീകരണം തുടങ്ങൂവെന്നും ലോക് ഡൗണ്‍ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു.
സംസ്ഥാനത്ത് ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമ, സീരിയല്‍ ഷൂട്ടിങിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതേസമയം ഇന്‍ഡോര്‍ ഷൂട്ടിന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് പരമാവധി അന്‍പത് പേര്‍മാത്രമേ പാടൂള്ളൂ. ടിവി സീരിയല്‍ ചിത്രീകരണത്തിന് പരമാവധി 25 പേര്‍ക്കാണ് അനുമതി നല്‍കിയത്.
Keywords: Kochi, News, Kerala, film, Cinema, Entertainment, Lockdown, film shooting will start after lockdown; Film organizations
Powered by Info News For You

Comments
Post a Comment