വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും; നാടെങ്ങും വായനാദിനം വിപുലമായി ആചരിച്ചു

ജി എച്ച് എസ് എസ് പട്‌ളയില്‍ വായനദിനാചരണം വേറിട്ടനുഭവമായി

കാസര്‍കോട്: (https://ift.tt/2V1u2qG) കോവിഡ് കാലത്തെ ജി.എച്ച്.എസ്.എസ്. പട്‌ളയിലെഓണ്‍ലൈന്‍ വായനദിനാചരണം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ടനുഭവമായി. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കുട്ടികള്‍ അടക്കം ഒന്ന് മുതല്‍ പത്ത് വരെയുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് വായനാ ദിനത്തില്‍ നടന്ന ഓണ്‍ലൈന്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. ഹെഡ്മാസ്റ്റര്‍ പി.ആര്‍. പ്രദീപ് വായനാ സന്ദേശം നല്‍കി. പി.ടി.എ ആന്‍ഡ് എസ്.എം.സി നേതൃത്വംആശംസകള്‍ കൈമാറി.

അറിവ് നല്‍കുന്ന സമൂലമാറ്റങ്ങളുംവായനയുടെ ആവശ്യകതയും പ്രാധാന്യവും പി.ടി.എ പ്രസിഡണ്ട് എച്ച്.കെ.അബ്ദുര്‍ റഹ് മാന്‍ തന്റെ സന്ദേശത്തില്‍ ചൂണ്ടി കാണിച്ചു. പ്രിന്‍സിപ്പല്‍ പി.സി.തോമസ് വായനദിനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാര്‍ യു വായന സന്ദേശം നല്‍കി. കോര്‍ഡിനേറ്റര്‍ പി.ടി ഉഷ നേതൃത്വം നല്‍കിയതോടോപ്പം പരിപാടി ഗംഭീരമാക്കാന്‍ സഹായിച്ച രക്ഷിതാക്കളോടും അധ്യാപകരോടും നന്ദി അറിയിച്ചു.

വായന ലോക പരിജ്ഞാനവും, ഭാഷാ ജ്ഞാനവും വളര്‍ത്തുന്നു: മുഹമ്മദ് ശിഹാബ് മാസ്റ്റര്‍

മൊഗ്രാല്‍: അറിവിലേക്കുള്ള വാതായനം എന്നതിനുമപ്പുറം വായനകള്‍ പകര്‍ത്തുന്ന മാസ്മരികത വിവരണാതീതമാണ്. വായന എന്നത് ഒരു പ്രപഞ്ച സത്യമാണ്. ഭൂമിയില്‍ സംസ്‌കാരത്തനിമയുള്ള മനുഷ്യനെ സൃഷ്ടിക്കുന്നതും വായനയിലൂടെയാണ്. വായന മനുഷ്യരുടെ ബുദ്ധിയെയും, ചിന്താശേഷിയെയും ഉദ്ദീപിപ്പിക്കുന്നു. മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യുന്നുവെന്നും മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും, എഴുത്തുകാരനുമായ മുഹമ്മദ് ഷിഹാബ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും തലമുറകളില്‍  വായനാശീലം വളര്‍ത്തിയെടുക്കാന്‍ ദേശീയവേദി മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് ശിഹാബ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.  ചടങ്ങില്‍ ദേശീയ വേദി പ്രസിഡണ്ട് മുഹമ്മദ് അബ്കോ  അധ്യക്ഷത വഹിച്ചു.എം എം റഹ്മാന്‍, ടി കെ ജാഫര്‍, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, വിജയകുമാര്‍, ടി കെ അന്‍വര്‍, പി എ ആസിഫ്, റിയാസ് മൊഗ്രാല്‍, മുഹമ്മദ് സ്മാര്‍ട്ട്, മുഹമ്മദ് മൊഗ്രാല്‍, മനാഫ് എല്‍ ടി, അഷ്റഫ് ബദ്രിയനഗര്‍, ശരീഫ് ദീനാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, News, Reading-Day, Celebration, reading day celebrated


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?