ഗ്രൂപ്പിലെ ചെങ്ങായിന്റെ മങ്ങലം, സൂം ഓൺലൈനിൽ പൊൽസാക്കി 'കാസ്രോട്ടാർ കൂട്ടായ്‌മ', വേറിട്ട കല്യാണംകൂടൽ നവ്യാനുഭവമായി
കാസർകോട്: (https://ift.tt/2ZSLkta) കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 'കാസ്രോട്ടാർ കൂട്ടായ്‌മയിലെ' ചെങ്ങായിന്റെ മങ്ങലം 'സൂം' ഓൺലൈനിൽ അടിച്ചുപൊളിച്ച് കൂട്ടുകാർ. കൂട്ടായ്മയിലെ ചങ്ങാതി അൻതാസ് ചെമ്മനാടിന്റെ കല്യാണം പ്രമാണിച്ച് 'സൂം' ഓൺലൈൻ മുഖേനെ ഒരുക്കിയ കല്യാണ പൊൽസ് പരിപാടി വേറിട്ട അനുഭവമായി. കല്യാണവീട്ടിൽ പാട്ടുപാടി തകർക്കാനും ആശംസകൾ നേരാനും എത്താൻ കഴിയാത്തതിനാലാണ് വേറിട്ട രീതി കൂട്ടുകാർ സ്വീകരിച്ചത്.
കല്യാണ പാട്ടുകൾ പാടിയും ആശംസകൾ കൈമാറിയും മണിക്കുറോളം നിരവധി സുഹൃത്തുക്കൾ ഓൺലൈനിൽ സജീവമായി. ലോക്ക്ഡൗൺ കാലത്ത് നേരിട്ട് ഒന്നിച്ചു ആശംസകൾ അറിയിക്കാൻ പറ്റാതെയുള്ള വിഷമം സുഹൃത്തുക്കൾ ചേർന്ന് ആഘോഷിച്ചപ്പോൾ കല്യാണച്ചെക്കനും കൂട്ടുകാർക്കും ബന്ധുകൾക്കുമെല്ലാം നവ്യാനുഭവമായി. തിങ്കളാഴ്ചയാണ് അൻതാസിൻ്റെ വിവാഹം നടക്കുന്നത്.
ലോകത്തിന്റെ പല ഭാഗത്തുള്ള സുഹൃത്തുക്കൾ 'കല്യാണത്തിലും ആശംസാചടങ്ങിലും' സംബന്ധിച്ചു, കാസ്രോട്ടാർ കൂട്ടായ്മ അഡ്മിൻ നൗഷാദ് കളനാട് (ബഹ്‌റൈൻ), ജലാൽ തായൽ (ഷാർജ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു കല്യാണം കൂടൽ.
തൽഹത്ത് തളങ്കര (ദുബൈ), ശുഐബ് മുക്കുന്നോത്ത്, എസ്
വി ശഫീഖ് ബേക്കൽ (ഖത്തർ), നൗഫൽ സി എച്ച്, ഫൈസൽ ഐവ, ലത്തീഫ് പൈക്ക, ആബിദ് ബാഷ ചൂരി, അബ്ദുർ റഹ്മാൻ ബേക്കൽ, നിസാം തളങ്കര, അബ്ദുൽ ഖാദർ ഉളുവാർ, മൊയ്തീൻ ചെങ്കള, ഉബൈദ് ചെറൂണി, മുനീർ ഉറുമി, ഹാശിം കോളിയടുക്കം, ജാഫർ എ എച്ച്, ആരിഫ് പാണലം, നജീബ് ചെമ്മനാട്, മൻസൂർ ഹുദവി കളനാട് എന്നിവർ ആശംസകൾ കൈമാറി.

മണവാളൻ അൻതാസ് ചെമ്മനാട് ആശംസകൾക്ക് നന്ദി അറിയിച്ചു.
ഫേസ്ബുക്കിൽ കാസർകോട്ടുകാരുടെയാകെ വലിയ ചർച്ചാവേദിയായിരുന്നു കാസ്രോട്ടാർ എന്ന ഗ്രൂപ്പ്. സമകാലിക വിഷയങ്ങളിലും കാരുണ്യപ്രവർത്തനങ്ങളിലും എല്ലാം നിറഞ്ഞുനിന്ന ഗ്രൂപ് സമീപകാലത്താണ് വാട്ട്സ്ആപ്പിലേക്ക് കൂടിവ്യാപിപ്പിച്ചത്. ഇതിനകം നിരവധിയായ കാരുണ്യപ്രവർത്തനങ്ങളാണ് കാസ്രോട്ടാർ ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. ചർച്ചകൾ കൂടുതൽ സമഗ്രവും ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും വേണ്ടി പ്രധാന ചർച്ചകൾ ഈയടുത്തായി വാട്ട്സ്ആപ്പിലേക്ക് മാറ്റിയതായി അഡ്മിൻ നൗഷാദ് കളനാട് 'കാസർകോട് വാർത്ത'യോട് പറഞ്ഞു.

Keywords: Kasaragod, News, Kerala, COVID-19, Top-Headlines, Marriage, Friend, Social-Media, Friend's wedding; Kasrottar Koottayma conducted zoom meeting
Powered by Info News For You

Comments
Post a Comment