ഗര്‍ഭിണിയായ ആന പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞു; സംഭവത്തില്‍ ദുരൂഹത; അന്വേഷണം ആരംഭിച്ചു

പാലക്കാട്: (https://ift.tt/372EwLa) ഗര്‍ഭിണിയായ ആന പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരിവിഴാംകുന്ന് അമ്പലപ്പാറയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയാണ് വെള്ളിയാര്‍ പുഴയില്‍ ചരിഞ്ഞത്.

News, Kerala, Palakkad, Wild Elephants, Killed, Death, Forest, Enquiry, Food, Pineapple Filled with Firecrackers Killed Pregnant Wild Elephant

അവശനിലയില്‍ കണ്ട ആനയ്ക്ക് ചികിത്സ നല്‍കാനായി രണ്ട് കുങ്കിയാനകളെ വനം വകുപ്പ് കൊണ്ടുവന്നെങ്കിലും വെള്ളത്തില്‍ നില്‍ക്കുന്നതിനിടെ ഒരു മാസം ഗര്‍ഭിണിയായ ആന ചരിയുകയായിരുന്നു.

സൈലന്റ് വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന പിടിയാനയാണ് നാല് ദിവസം മുന്‍പ് ചരിഞ്ഞത്. മീന്‍പിടിക്കാന്‍ വെച്ച തോട്ട കൊണ്ടേറ്റ വായിലെ വലിയ മുറിവാണ് ആനയുടെ മരണത്തിനിടയാക്കിതെന്നായിരുന്നു വനം വകുപ്പിന്റെ ആദ്യ നിഗമനം. എന്നാല്‍ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടി തകര്‍ന്നതായി വ്യക്തമായി.

അമ്പലപ്പാറ വനമേഖലയിലെ കര്‍ഷകര്‍ പന്നിയെ തുരത്താനായി കൃഷിയിടത്തില്‍ പടക്കം ഉപയോഗിക്കാറുണ്ടായിരുന്നു. കൂടാതെ പൈനാപ്പിളില്‍ പടക്കം നിറച്ച് വെക്കാറുണ്ടെന്നും സൂചന ലഭിച്ചു. ഇതോടെയാണ് വനം വകുപ്പിന്റെ അന്വേഷണം പൈനാപ്പിളിലേക്ക് നീങ്ങിയത്.

അതേസമയം നാട്ടുകാരിലാരെങ്കിലും പടക്കം നിറച്ച പൈനാപ്പിള്‍ ആനയ്ക്ക് നല്‍കിയിട്ടുണ്ടോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്.

Keywords: News, Kerala, Palakkad, Wild Elephants, Killed, Death, Forest, Enquiry, Food, Pineapple Filled with Firecrackers Killed Pregnant Wild Elephant


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?