ഉത്ര കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്: സൂരജിന്റെ പിതാവ് അറസ്റ്റില്‍, അമ്മയേയും സഹോദരിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും
കൊല്ലം: (www.kvartha.com 02.06.2020) അഞ്ചല്‍ ഉത്ര കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഉത്രയുടെ ഭര്‍ത്താവും പ്രതിയുമായ സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്. നേരത്തെ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തി. 36 പവന്‍ തൂക്കമുള്ള ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ പിതാവാണ് ക്രൈംബ്രാഞ്ചിന് സ്വര്‍ണം കാണിച്ചുകൊടുത്തത്.
പിതാവിന് കാര്യങ്ങള്‍ അറിയാമെന്ന് സൂരജ് നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് രാവിലെയോടെ നടത്തിയ തെളിവെടുപ്പിനൊടുവിലാണ് രാത്രിയോടെ സുരേന്ദ്രനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സൂരജിന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കറുകളും പരിശോധിക്കും. സൂരജ് മുമ്പും പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അച്ഛന്‍ മൊഴി നല്‍കി.
സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. ഇതോടെ ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തെ സൂരജിനെയും പാമ്പുപിടുത്തക്കാരന്‍ സുരേഷിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Kollam, News, Kerala, Case, Arrest, Father, Arrested, Accused, Crime, Killed, snakebite death uthra case; sooraj's father arrested

Powered by Info News For You

Comments
Post a Comment