കൊവിഡ് നെഗറ്റീവായിരുന്നിട്ടും കുടുംബാംഗങ്ങള്‍ക്ക് രോഗം പകരുമെന്ന ഭയം; ഐആര്‍എസ് ഉദ്യോഗസ്ഥന്‍ കാറിനകത്ത് മരിച്ച നിലയില്‍
ന്യൂഡെല്‍ഹി: (https://ift.tt/2UM3QQq) കൊവിഡ് നെഗറ്റീവായിരുന്നിട്ടും കുടുംബാംഗങ്ങള്‍ക്ക് രോഗം പകരുമെന്ന ഭയത്താല്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ കാറിനകത്ത് ജീവനൊടുക്കി. ഡെല്‍ഹി ദ്വാരക സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് 56 വയസ്സുകാരനായ ഉദ്യോഗസ്ഥന്‍ കാറിനുള്ളില്‍ ജീവനൊടുക്കിയത്. കാറില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലാണ് താന്‍ കാരണം കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് പകരുമെന്ന ഭയമാണ് മരിക്കാന്‍ കാരണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആസിഡ് കുടിച്ച് ജീവനൊടുക്കിയെന്നാണ് സംശയം. ഒരാഴ്ച മുമ്പ് കൊവിഡ് പരിശോധനയ്ക്ക് വിധേയനായ ഉദ്യോഗസ്ഥന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും പൂര്‍ണ വിശ്വാസത്തില്‍ എടുത്തിരുന്നില്ലെന്ന് തോന്നുന്നു. അതിനാല്‍ തനിക്ക് രോഗമുണ്ടെന്നും താന്‍ കാരണം കുടുംബാംഗങ്ങള്‍ക്കും രോഗമുണ്ടാകുമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ഭയം.
ഡെല്‍ഹിയിലും മറ്റും രോഗവ്യാപനം വര്‍ധിക്കുന്നതിലും ആശങ്കയുണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും കുടുംബാംഗങ്ങളില്‍നിന്ന് വിവരം ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Keywords: News, National, New Delhi, India, Death, Car, COVID-19, Family, IRS Officer Commits Suicide in Delhi Fears Covid-19 Spreading to Family
Powered by Info News For You

Comments
Post a Comment