എന്നെ ട്രോളിയവര്‍ക്ക് നന്ദി; 'എന്റെ തങ്കു പൂച്ചേ മിട്ടു പൂച്ചേ' എന്ന ഒരോറ്റ വാക്ക് കൊണ്ട് തന്നെ തരംഗമായ ടിച്ചറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍
കോഴിക്കോട്: (www.kvartha.com 02.06.2020) എന്റെ തങ്കു പൂച്ചേ മിട്ടു പൂച്ചേ എന്ന ഒരോറ്റ വാക്ക് കൊണ്ട് തന്നെ തരംഗമായ ടിച്ചറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ വി വി എല്‍ പി സ്‌കൂളിലെ അധ്യാപകയായ സായ് ശ്വേത ടീച്ചറാണ് ഒറ്റ ദിവസം കൊണ്ട് കേരളക്കരയില്‍ ഹിറ്റായത്. സംസ്ഥാന സര്‍ക്കാരിന്റെ ഫസ്റ്റ് ബെല്‍ പദ്ധതി കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഒന്നാംക്ലാസിലെ കുട്ടികള്‍ക്ക് ശ്വേത ടീച്ചര്‍ ക്ലാസെടുത്ത വീഡിയോയായിരുന്നു പ്രായ വ്യത്യാസമില്ലൊതെ എല്ലാവരുടെയും മനം കവര്‍ന്നത്.
'കിലുക്കാംപെട്ടി' എന്ന പേരില്‍ സായി ശ്വേത ടീച്ചര്‍ തയാറാക്കിയ ഡിജിറ്റല്‍ പാഠപുസ്തകം ശ്രദ്ധയില്‍പെട്ട വിദ്യാഭ്യാസ മന്ത്രിയാണ് ഒന്നാം ദിനത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ സായിശ്വേത ടീച്ചറെ തിരഞ്ഞെടുത്തത്. കിലുക്കാംപെട്ടി ഡിജിറ്റല്‍ പാഠപുസ്തകത്തിലൂടെ ഒന്നാംക്ലാസിലെ ഓരോ പാഠഭാഗങ്ങളുടേയും അവതരണത്തിനായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്റെ ശബ്ദവും സാന്നിധ്യവും ഓരോ കുട്ടിയുടേയും അടുത്തെത്തിക്കാന്‍ ടീച്ചര്‍ ശ്രദ്ധിച്ചിരുന്നു. ഇതേ രീതിയില്‍ തന്നെയാണ് ഇന്നലെ വിക്ടേഴ്സ് ചാനലിലും ടീച്ചര്‍ ക്ലാസെടുത്തത്. മുന്നിലിരിക്കുന്ന കുട്ടികളോട് എങ്ങനെയാണോ അതു പോലെ തന്നെയാണ് ഓണ്‍ലൈനായി ക്ലാസെടുക്കാന്‍ ശ്രമിച്ചതെന്ന് ടീച്ചര്‍ പറയുന്നു.
എന്നാല്‍ ക്ലാസ് കഴിഞ്ഞതും ടീച്ചര്‍ക്ക് ലഭിച്ചത് ട്രോളുകളടെ പെരുമഴയായിരുന്നു. തന്നെ ആദ്യം ട്രോളിയത് തന്റെ ഭര്‍ത്താവാണെന്ന് ടീച്ചര്‍ പറയുന്നു. എന്നാല്‍ തന്നെ ട്രോളിയവര്‍ക്ക് ഒത്തിരി നന്ദി എന്ന് ഫേസ്ബുക്ക് പേജില്‍ ടീച്ചര്‍ പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ടീച്ചര്‍ക്ക് അഭിനന്ദനവുമായി പ്രമുഖരടക്കം അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Keywords: Kerala, News, Online, Study class, Channel, Teacher, viral, troll, Kozhikode, Lockdown, Students, Education.
'കിലുക്കാംപെട്ടി' എന്ന പേരില്‍ സായി ശ്വേത ടീച്ചര്‍ തയാറാക്കിയ ഡിജിറ്റല്‍ പാഠപുസ്തകം ശ്രദ്ധയില്‍പെട്ട വിദ്യാഭ്യാസ മന്ത്രിയാണ് ഒന്നാം ദിനത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ സായിശ്വേത ടീച്ചറെ തിരഞ്ഞെടുത്തത്. കിലുക്കാംപെട്ടി ഡിജിറ്റല്‍ പാഠപുസ്തകത്തിലൂടെ ഒന്നാംക്ലാസിലെ ഓരോ പാഠഭാഗങ്ങളുടേയും അവതരണത്തിനായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്റെ ശബ്ദവും സാന്നിധ്യവും ഓരോ കുട്ടിയുടേയും അടുത്തെത്തിക്കാന്‍ ടീച്ചര്‍ ശ്രദ്ധിച്ചിരുന്നു. ഇതേ രീതിയില്‍ തന്നെയാണ് ഇന്നലെ വിക്ടേഴ്സ് ചാനലിലും ടീച്ചര്‍ ക്ലാസെടുത്തത്. മുന്നിലിരിക്കുന്ന കുട്ടികളോട് എങ്ങനെയാണോ അതു പോലെ തന്നെയാണ് ഓണ്‍ലൈനായി ക്ലാസെടുക്കാന്‍ ശ്രമിച്ചതെന്ന് ടീച്ചര്‍ പറയുന്നു.
എന്നാല്‍ ക്ലാസ് കഴിഞ്ഞതും ടീച്ചര്‍ക്ക് ലഭിച്ചത് ട്രോളുകളടെ പെരുമഴയായിരുന്നു. തന്നെ ആദ്യം ട്രോളിയത് തന്റെ ഭര്‍ത്താവാണെന്ന് ടീച്ചര്‍ പറയുന്നു. എന്നാല്‍ തന്നെ ട്രോളിയവര്‍ക്ക് ഒത്തിരി നന്ദി എന്ന് ഫേസ്ബുക്ക് പേജില്‍ ടീച്ചര്‍ പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ടീച്ചര്‍ക്ക് അഭിനന്ദനവുമായി പ്രമുഖരടക്കം അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment