ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ പുരുഷന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍
തിരുവനന്തപുരം: (www.kvartha.com 15.06.2020) ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ പുരുഷന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം ജങ്ഷനിലാണ് സംഭവം. ജങ്ഷനോട് ചേര്‍ന്നുള്ള സ്വകാര്യ ബാങ്കിന് സമീപത്തുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കെട്ടിത്തൂക്കിയ നിലയിലായിരുന്നു. ഇയാള്‍ക്ക് ഏകദേശം 40 വയസ് തോന്നിക്കുമെന്ന് പോലീസ് പറയുന്നു.
ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ പിന്നീട് മൃതദേഹത്തിന്റെ മുഖത്തും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ കൊലപാതകമാണോ എന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മാത്രമേ മരണകാരണം വ്യക്തമാകാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്.
Keywords: Kerala, News, Thiruvananthapuram, Man, Found, Dead, Found Dead, Hanged, Police, Murder, Investigation, Man found dead in Sreekaryam Police doubts murder.
Powered by Info News For You

Comments
Post a Comment