മലപ്പുറം കലക്ടറുടെ വീടിന് മുന്നിലെ കാര്‍ട്ടൂണിനെതിരെ പ്രതിഷേധം; കറുത്ത തുണികൊണ്ട് മറച്ച് മുസ്ലീം യൂത്ത് ലീഗ്

മലപ്പുറം: (https://ift.tt/3dDACL7) മലപ്പുറം കലക്ടറുടെ വീടിന് മുന്നിലെ കാര്‍ട്ടൂണിനെതിരെ പ്രതിഷേധം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സാമൂഹ്യ സുരക്ഷ മിഷനും സംയുക്തമായി ജില്ലാ കലക്ടറുടെ വീടിന് മുന്നിലെ മതിലില്‍ വരിച്ച കാര്‍ട്ടൂണിനെതിരെ പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ് രംഗത്ത്. കാര്‍ട്ടൂണിലെ ആശയം മുസ്ലീം സമുദായത്തില്‍ വന്ന പുരോഗമനത്തെ കാണാതെയുള്ളതാണെന്നാണ് യൂത്ത് ലീഗിന്റെ പരാതി. കാര്‍ട്ടൂണ്‍ കറുത്ത തുണികൊണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മറച്ചു.

News, Kerala, Malappuram, Protesters, Cartoon, Muslim-youth-League, District Collector, COVID-19, Muslim Youth League Against Cartoon in Malappuram Collector Residence

കൊവിഡ് ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് ചിത്രം വരച്ചത്. മതിലിലെ ഈ കാര്‍ട്ടൂണാണ് യൂത്ത് ലീഗിനെ പ്രകോപിപ്പിച്ചത്. പ്രതിഷേധം വാക്കുകളിലൊതുക്കുക മാത്രമല്ല മറ്റാര്‍ക്കും ഇനി കാണാനാവാത്തവിധം കാര്‍ട്ടൂണ്‍ മറക്കുകയും ചെയ്തു യൂത്ത് ലീഗ്.

കാര്‍ട്ടൂണ്‍ മാറ്റിവരക്കണമെന്ന് യൂത്ത് ലീഗും ഒരോ ജില്ലയിലേയും പശ്ചാത്തലത്തിലാണ് അതത് ജില്ലകളില്‍ വിഷയം നിശ്ചയിച്ചതെന്ന നിലപാടില്‍ കാര്‍ട്ടൂണ്‍ അക്കാദമിയും ഉറച്ചു നില്‍ക്കുകയാണ്.

എന്നാല്‍ ആരേയും മോശക്കാരാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കാര്‍ട്ടൂണിസ്റ്റ് പറഞ്ഞു. ഇതില്‍ തീരുമാനമാകുന്നതുവരെ കാര്‍ട്ടൂണ്‍ ഇങ്ങനെ കറുത്ത തുണിയില്‍ മറഞ്ഞിരിക്കും
 
Keywords: News, Kerala, Malappuram, Protesters, Cartoon, Muslim-youth-League, District Collector, COVID-19, Muslim Youth League Against Cartoon in Malappuram Collector Residence


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?