ജനല്‍ച്ചില്ലിന് ഇരുപുറം നിന്നുള്ള സ്‌നേഹ പ്രകടനം, കിടപ്പുമുറിയുടെ ചില്ലിനപ്പുറം അമ്മയുടെ കൈ വെക്കുന്നത് വരെ അവള്‍ കുഞ്ഞുകൈവിരലുകള്‍ ചില്ലിനോട് ചേര്‍ത്ത് അങ്ങനെ തന്നെ നില്‍ക്കും; കൊവിഡ് ബാധിതയായ അമ്മയെ കാത്തുനില്‍ക്കുന്ന ഒന്നരവയസുകാരി


മുംബൈ: (https://ift.tt/372EwLa) ഒന്നരവയസുകാരി മകളെ ചേര്‍ത്തു പിടിക്കാന്‍ ഇനിയെത്ര നാള്‍ കാത്തിരിക്കണമെന്ന സങ്കടത്തിലാണ് അമ്മ അലിഫിയ ജാവേരി. തൊട്ടടുത്ത് ചില്ലിനപ്പുറത്ത് നിന്ന് അടുത്തേക്ക് ചെല്ലാന്‍ വിളിക്കുകയും, രാത്രി ഒന്നുറക്കം ഞെട്ടുമ്പോള്‍ അമ്മയുടെ അടുത്ത് കിടന്നുറങ്ങണമെന്ന് വാശിപിടിക്കുന്ന ഒന്നരവയസുകാരിയായ മകളെ ചേര്‍ത്തു പിടിക്കാന്‍ ഇനിയെത്ര നാള്‍ കാത്തിരിക്കണമെന്ന വിഷമഘട്ടത്തിലാണ് അഫിലിയ. എന്നാല്‍ കൊവിഡ് രോഗിയായ അലിഫിയക്ക് മകളുടെ അടുത്ത് ചെല്ലാനാവുന്നില്ലെങ്കിലും അവള്‍ക്ക് രേഗബാധയുണ്ടായില്ലെന്നുള്ള ആശ്വാസത്തിലാണവര്‍.

News, National, Mumbai, Facebook, Social Network, Mother, Baby, Love, COVID19, Social Media Post Of Alifiya Jhaveri A Covid-19 Positive

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക്/ഇന്‍സ്റ്റഗ്രാം പേജിലാണ് അമ്മയെന്ന നിലയിലുള്ള അലിഫിയയുടെ ദു:ഖം പങ്കുവച്ചിരിക്കുന്നത്. എല്ലാ ദിവസവും തന്റെ കിടപ്പുമുറിയുടെ ജനാലച്ചില്ലില്‍ വന്ന് മകള്‍ അവളുടെ കുഞ്ഞുകൈവിരലുകള്‍ ചേര്‍ത്തു വെയ്ക്കാറുണ്ടെന്നും ചില്ലിനപ്പുറം തന്റെ കൈ വെക്കുന്നത് വരെ അവള്‍ അവിടെ കാത്തു നിക്കാറുണ്ടെന്നും അലിഫിയ പറയുന്നു. ആ നിമിഷം അമ്മയെ അടുത്തു കാണാനാവാത്ത കുഞ്ഞിന്റെ വേദന തനിക്ക് അനുഭവിക്കാനാവുന്നുണ്ടെന്ന വേദനയും അലിഫിയ പങ്കുവെക്കുന്നു.

ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്നാണ് മകളെ നോക്കുന്നതെന്നും രാത്രി ഉറങ്ങുന്ന സമയമൊഴികെ മകള്‍ വലിയ ശാഠ്യമൊന്നും കാണിക്കാറില്ലെന്ന് അലിഫിയ പറയുന്നു. രാത്രിയില്‍ ചിലപ്പോള്‍ ഉറക്കത്തിനിടെ ഞെട്ടിയുണര്‍ന്നാല്‍ അമ്മയെ കാണണമെന്ന് വാശി പിടിച്ചു കരയുമ്പോള്‍ ആശ്വസിപ്പിച്ച് ചേര്‍ത്തു കിടത്തി ഉറക്കാനാവില്ലെന്നത് ഏറെ വിഷമിപ്പിക്കുന്ന സമയമാണെന്ന് അലിഫിയ സൂചിപ്പിക്കുന്നു.

അലിഫിയ പോസ്റ്റിന് നിരവധി പേര്‍ കമന്റുകളുമായെത്തി. കുട്ടികളുള്ള അമ്മമാര്‍ക്ക് ഈ ദുഃഖം എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുമെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചവരും ഏറെ. ഫെയ്‌സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിരവധി പേര്‍ പോസ്റ്റിനോട് പ്രതികരിച്ചു.

രോഗം സ്ഥിരീകരിച്ചെങ്കിലും രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയാനാണ് അലിഫിയയ്ക്ക് ലഭിച്ച നിര്‍ദേശം.



Keywords: News, National, Mumbai, Facebook, Social Network, Mother, Baby, Love, COVID19, Social Media Post Of Alifiya Jhaveri A Covid-19 Positive


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?