കാര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ പ്രവാസി മലയാളി മരിച്ചു


റിയാദ്: (https://ift.tt/2BeVrhQ) കാര്‍ സൈക്കിളില്‍ ഇടിച്ച് പ്രവാസി മലയാളി മരിച്ചു. സൈക്കിള്‍ യാത്രക്കാരനായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുല്‍ മജീദ് (45) ആണ് റിയാദിന് സമീപം മരിച്ചത്. ഹുത്ത സുദൈറില്‍ ബുധനാഴ്ച വൈകീട്ടാണ് അപകടം നടന്നത്. കല്യാണമണ്ഡപത്തില്‍ (ഇസ്തിറാഹയില്‍) ആയിരുന്നു ജോലി.

അബ്ദുറഷീദ്, ഫാത്വിമ ബീവി ദമ്പതികളുടെ മകനാണ് മരിച്ചത്. ഭാര്യ: ഷീജ. മക്കള്‍: അജ്മല്‍, അമീന. സൗദിയില്‍ തന്നെ ഖബറടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് കെ എം സി സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയും ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കലും നേതൃത്വം നല്‍കുന്നു.

News, Gulf, Accident, Death, Malayalees, Funeral, Keralite Died in Saudi Arabia in Road Accident

Keywords: News, Gulf, Accident, Death, Malayalees, Funeral, Keralite Died in Saudi Arabia in Road Accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?