ജോര്‍ജ് ഫ്‌ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊന്നതിന് പിന്നാലെ അമേരിക്കയില്‍ പ്രതിഷേധം കത്തുന്നു: മുഷ്ടി ചുരുട്ടി 'നോ ജസ്റ്റിസ്, നോ പീസ്' എന്ന് ഏറ്റുപറയുന്ന പത്തുവയസുകാരി സോഷ്യല്‍മീഡിയയില്‍ വൈറല്‍
വാഷിംങ്ടണ്‍: (www.kvartha.com 05.06.2020) ആഫ്രിക്കന്‍- അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡിനെ പൊലീസ് ഓഫീസര്‍ ശ്വാസം മുട്ടിച്ച് കൊന്നതിന് പിന്നാലെ ആരംഭിച്ച പ്രക്ഷോഭം ഓരോ ദിവസവും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകള്‍ എഴുതിയ പ്ലക്കാര്‍ഡും പിടിച്ചാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. ഓരോ ദിവസം കഴിയുമ്പോഴും പ്രതിഷേധം കൂടുതല്‍ തീവ്രമാവുകയാണ്. ജോര്‍ജ് ഫ്‌ലോയിഡിന് നീതി തേടി തെരുവിലിറങ്ങിയ ആയിരങ്ങളില്‍ മുഷ്ടി ചുരുട്ടി 'നോ ജസ്റ്റിസ്, നോ പീസ്' എന്ന് ഏറ്റുപറയുന്ന ഒരു പത്തുവയസുകാരിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഈ കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തി ട്വിറ്ററില്‍ പങ്കുവച്ചത് സ്‌കോട്ട് ബ്രിട്ടണ്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ്. രണ്ടുലക്ഷത്തോളം ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' മൂവ്മെന്റില്‍ കരുത്തിന്റെ പ്രതീകമാകുകയാണ് ഈ പെണ്‍കുട്ടി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 'ഇത് എന്റെ മകള്‍ വൈന്ത അമറാണ്. ഇവളെപ്പോലെ നമ്മുടെ എല്ലാ കുട്ടികളെയും ശരിയായ വഴി നമ്മള്‍ കാണിച്ചു കൊടുക്കണം' എന്ന് വീഡിയോയ്ക്ക് താഴെ വന്ന പെണ്‍കുട്ടിയുടെ അമ്മയുടെ കമന്റും ശ്രദ്ധ നേടി.
മെയ് 25നാണ് ഫ്‌ലോയിഡിന്റെ കൊലപാതകം നടന്നത്. നടുറോഡില്‍ വെച്ച് ജോര്‍ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ മിനിയോപോളിസ് പൊലീസുദ്യോഗസ്ഥന്‍ കാല്‍മുട്ട് അമര്‍ത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് ഫ്‌ലോയിഡ് മരിച്ചത്. വഴിയാത്രികരിലാരോ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജനം ഫ്‌ലോയിഡിന് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. മിനിയാപോളിസില്‍ തുടങ്ങിയ പ്രതിഷേധം രാജ്യം മുഴുവന്‍ പടര്‍ന്നുപിടിക്കുകയായിരുന്നു.
This little girl is among the #BlackLivesMattter protesters in #Merrick. More at #LIHerald tonight. pic.twitter.com/5E1rmD3KqJ— Scott Brinton (@ScottBrinton1) June 3, 2020
Keywords: Washington, News, World, Girl, Twitter, Protest, Police, March, 'No Justice, No Peace': Young girl marching for black lives matter
Powered by Info News For You

Comments
Post a Comment