കൈക്കു കടിയേറ്റെങ്കിലും കാര്യമാക്കാതെ മൂര്‍ഖനെ കാഴ്ചക്കാര്‍ക്കു വേണ്ടി പ്രദര്‍ശിപ്പിച്ചു; വായില്‍ നിന്നു നുരയും പതയും വന്നതിനു പിന്നാലെ കുഴഞ്ഞുവീണു; പാമ്പുപിടിത്തക്കാരനു സംഭവിച്ചത് ദാരുണമായ മരണം

തിരുവനന്തപുരം: (www.kvartha.com 16.06.2020) പിടികൂടിയ മൂര്‍ഖന്റെ കടിയേറ്റെങ്കിലും കാര്യമാക്കാതെ കാഴ്ചക്കാര്‍ക്കു വേണ്ടി പ്രദര്‍ശിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ പാമ്പുപിടിത്തക്കാരന്‍ മരിച്ചു. മംഗലപുരം ശാസ്തവട്ടം റബീന മന്‍സിലില്‍ സക്കീര്‍ ഹുസൈന്‍ (30) ആണു മരിച്ചത്. 11 വര്‍ഷമായി പാമ്പുപിടിത്ത രംഗത്തുണ്ട് സക്കീര്‍ ഹുസൈന്‍. ഞായര്‍ രാത്രി 8.30 മണിയോടെ നാവായിക്കുളം 28-ാം മൈല്‍ കാഞ്ഞിരംവിളയിലാണു സംഭവം.

കൈക്കു കടിയേറ്റെങ്കിലും കാര്യമാക്കാതെ കാഴ്ചക്കാര്‍ക്കു പാമ്പിനെ കാട്ടിക്കൊടുക്കുന്നതിനിടെ വായില്‍ നിന്നു നുരയും പതയും വരികയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ മുകേഷിനെ ഫോണില്‍ വിളിച്ച് സക്കീര്‍ തന്നെ പാമ്പുകടിയേറ്റ വിവരം പറഞ്ഞെങ്കിലും ഉടന്‍ തളര്‍ന്നു വീഴുകയായിരുന്നു. കൂടി നിന്നവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ രക്ഷപ്പെട്ട പാമ്പിനെ സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വാവ സുരേഷാണു വീണ്ടും പിടികൂടിയത്. സക്കീര്‍ ഹുസൈന്റെ ഭാര്യ ഹസീന. മക്കള്‍: നേഹ, നിഹ.

Thiruvananthapuram, News, Kerala, Death, Snake, Bite, Snake catcher, Snake catcher bitten by cobra, dies

Keywords: Thiruvananthapuram, News, Kerala, Death, Snake, Bite, Snake catcher, Snake catcher bitten by cobra, dies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?