വൈദികന്റെ മരണത്തില്‍ ദുരൂഹത; ബാഹ്യ ഇടപെടല്‍ ഉണ്ടായോ? ആത്മഹത്യയാണെന്ന വാദത്തിന് കുരുക്കായി കൈയിലെ കെട്ടും കല്ലും
കോട്ടയം: (https://ift.tt/2Z4kBrn) കഴിഞ്ഞ ദിവസം പള്ളിമുറ്റത്തെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദികന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. അയര്‍ക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയിലെ വൈദികന്‍ ഫാ.ജോര്‍ജ് എട്ടുപറയിലിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുമ്പോഴും സംശയങ്ങള്‍ ബാക്കിയാകുന്നു.
മരണത്തില്‍ സംശയം നിലനില്‍ക്കുന്നുതിന്റെ കാരണം മൃതദേഹത്തിന്റെ കൈയിലുണ്ടായിരുന്ന കെട്ട് അസ്വാഭാവികമാണെന്നതാണ്. ഒരാള്‍ക്കു തനിയെ കൈകള്‍ കൂട്ടിക്കെട്ടാനും ഈ കെട്ടില്‍ കല്ലു കെട്ടി കിണറ്റില്‍ ചാടാനും സാധിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നു.
വൈദികനെ കാണാതായ ഞായറാഴ്ച രാവിലെ മുതല്‍ പള്ളിയിലെ സിസിടിവി ക്യാമറകള്‍ ഓഫായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്ന ആള്‍ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്യുമോ എന്നത് മറ്റൊരു സംശയം.
പള്ളിമുറ്റത്തെ കിണറിനു മേല്‍മൂടിയുണ്ടായിരുന്നു. ഇതിന്റെ ചെറിയ വിടവിലൂടെ വൈദികന്‍ കിണറ്റില്‍ ചാടിയെന്നാണ് പൊലീസ് കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ ഒരാള്‍ ഈ വിടവിലൂടെ എങ്ങിനെ കിണറ്റിലേയ്ക്കു ചാടുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട സംശയം.
എന്നാല്‍ സംഭവത്തില്‍ പൊലീസിന്റെ വിശദീകരണം കൈയിലെ കെട്ടിന് ബലമില്ലായിരുന്നു എന്നാണ്. മരണ വെപ്രാളത്തില്‍ ഒരു കൈയിലേത് ഇദ്ദേഹം തന്നെ അഴിച്ചു കളഞ്ഞതായും പൊലീസ് വിശദീകരിക്കുന്നു. മറ്റൊരാള്‍ കെട്ടിയതാണെങ്കില്‍ കെട്ടിന് ഇതിലും ബലമുണ്ടാകുമായിരുന്നു.
പിന്നെ പള്ളിയിലെ സിസിടിവി ഓഫ് ചെയ്യുന്നത് മരിച്ച വൈദികന്‍ ജോര്‍ജ് തന്നെയാണെന്ന് ആ ക്യാമറയില്‍ നിന്നു തന്നെ വ്യക്തമായിട്ടുണ്ടെന്ന് പൊലീസും സഭയും വിശദീകരിക്കുന്നു. ആത്മഹത്യ ചെയ്യാന്‍ ഉറച്ച ഒരാള്‍ക്ക് ഏതു ചെറിയ വിടവിലൂടെയും കിണറ്റില്‍ ചാടാന്‍ ബുദ്ധിമുട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം ഫാ. എട്ടുപറയിലിനെ കാണാതായ ദിവസം രാവിലെ ഇദ്ദേഹത്തിന്റെ ഫോണിലേയ്ക്കു വന്ന കോളുകള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.
വൈദികന്റെ മൃതദേഹം രാവിലെ പത്തു മണിയോടെ മങ്കൊമ്പ് തെക്കേക്കര സെന്റ് ജോണ്‍സ് പള്ളിയില്‍ സംസ്‌കരിച്ചു.
Keywords: News, Kerala, Kottayam, Well, Dead Body, Priest, Police, Death, CCTV, Mystery in the death of the clergymanമരണത്തില്‍ സംശയം നിലനില്‍ക്കുന്നുതിന്റെ കാരണം മൃതദേഹത്തിന്റെ കൈയിലുണ്ടായിരുന്ന കെട്ട് അസ്വാഭാവികമാണെന്നതാണ്. ഒരാള്‍ക്കു തനിയെ കൈകള്‍ കൂട്ടിക്കെട്ടാനും ഈ കെട്ടില്‍ കല്ലു കെട്ടി കിണറ്റില്‍ ചാടാനും സാധിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നു.
വൈദികനെ കാണാതായ ഞായറാഴ്ച രാവിലെ മുതല്‍ പള്ളിയിലെ സിസിടിവി ക്യാമറകള്‍ ഓഫായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്ന ആള്‍ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്യുമോ എന്നത് മറ്റൊരു സംശയം.
പള്ളിമുറ്റത്തെ കിണറിനു മേല്‍മൂടിയുണ്ടായിരുന്നു. ഇതിന്റെ ചെറിയ വിടവിലൂടെ വൈദികന്‍ കിണറ്റില്‍ ചാടിയെന്നാണ് പൊലീസ് കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ ഒരാള്‍ ഈ വിടവിലൂടെ എങ്ങിനെ കിണറ്റിലേയ്ക്കു ചാടുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട സംശയം.
എന്നാല്‍ സംഭവത്തില്‍ പൊലീസിന്റെ വിശദീകരണം കൈയിലെ കെട്ടിന് ബലമില്ലായിരുന്നു എന്നാണ്. മരണ വെപ്രാളത്തില്‍ ഒരു കൈയിലേത് ഇദ്ദേഹം തന്നെ അഴിച്ചു കളഞ്ഞതായും പൊലീസ് വിശദീകരിക്കുന്നു. മറ്റൊരാള്‍ കെട്ടിയതാണെങ്കില്‍ കെട്ടിന് ഇതിലും ബലമുണ്ടാകുമായിരുന്നു.
പിന്നെ പള്ളിയിലെ സിസിടിവി ഓഫ് ചെയ്യുന്നത് മരിച്ച വൈദികന്‍ ജോര്‍ജ് തന്നെയാണെന്ന് ആ ക്യാമറയില്‍ നിന്നു തന്നെ വ്യക്തമായിട്ടുണ്ടെന്ന് പൊലീസും സഭയും വിശദീകരിക്കുന്നു. ആത്മഹത്യ ചെയ്യാന്‍ ഉറച്ച ഒരാള്‍ക്ക് ഏതു ചെറിയ വിടവിലൂടെയും കിണറ്റില്‍ ചാടാന്‍ ബുദ്ധിമുട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം ഫാ. എട്ടുപറയിലിനെ കാണാതായ ദിവസം രാവിലെ ഇദ്ദേഹത്തിന്റെ ഫോണിലേയ്ക്കു വന്ന കോളുകള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.
വൈദികന്റെ മൃതദേഹം രാവിലെ പത്തു മണിയോടെ മങ്കൊമ്പ് തെക്കേക്കര സെന്റ് ജോണ്‍സ് പള്ളിയില്‍ സംസ്‌കരിച്ചു.
Powered by Info News For You

Comments
Post a Comment