വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി പിടിയില്‍

കോട്ടയം: (www.kvartha.com 04.06.2020) വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. കുമരകം സ്വദേശിയും കൊല്ലപ്പെട്ട വീട്ടമ്മയുടെ ബന്ധുവുമായ മുഹമ്മദ് ബിലാല്‍ (23) ആണ് പൊലീസ് പിടിയിലായത്. പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയാണ് കൊല്ലപ്പെട്ടത്. ഷീബയുടെ ഭര്‍ത്താവ് സാലിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി കോട്ടയം എസ് പി അറിയിച്ചു. പെട്ടെന്നുള്ള ദേഷ്യത്തില്‍ അടുത്തുണ്ടായിരുന്ന ടീപ്പോയി കൊണ്ട് ഇരുവരുടെയും തലക്കടിക്കുകയായിരുന്നു. കേസ് വഴിതിരിച്ച് വിടാനാണ് പ്രതി ഗ്യാസ് തുറന്ന് വിട്ടതെന്നും പോലീസ് പറയുന്നു. 


കൊലയ്ക്ക് ശേഷം പ്രതി ചില രേഖകളും പണവും സ്വര്ണ്ണവും മോഷ്ടിച്ചിട്ടുണ്ട്. കൊലയ്ക്ക് ശേഷം മോഷ്ടിച്ച കാറുമായി പ്രതി പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്.  ബുധനഴ്ച്ച കസ്റ്റഡിയിലെടുത്ത പ്രതിയെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. യുവാവിന്റെ സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Keywords: Kerala, News, Kottayam, House Wife, Murder, Case, Accused, Arrested, Police, Housewife murder by hitting on head  Accused arrested.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?