കാസര്‍കോട്ട് എയിംസിനായി സോഷ്യല്‍ മീഡിയയില്‍ ശക്തമായ ക്യാമ്പയിന്‍; ഒപ്പം ട്രോളുകളുടെ പെരുമഴയും

കാസര്‍കോട്: (www.kasargodvartha.com 18.06.2020) കേരളത്തിന് ലഭിക്കുമെന്ന് ഉറപ്പായ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സി (എയിംസ്) നായി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ ശക്തം. ചികിത്സയുടെ കാര്യത്തില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോടിന് എയിംസിനായുള്ള ആവശ്യകത ബോധ്യപ്പെടുത്താന്‍ ട്രോള്‍ പ്രചരണവും നടത്തി കൊണ്ടിരിക്കുകയാണ് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജനങ്ങള്‍.

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായിരുന്ന കാസര്‍കോട്ട് ഒരാള്‍ പോലും കോവിഡ് ബാധിച്ച് മരിച്ചില്ലെങ്കിലും കര്‍ണ്ണാടക അതിര്‍ത്തി അടച്ചത് കാരണം 13 പേരുടെ  ജീവനുകളാണ് വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചത്. ഈയൊരു സാഹചര്യത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ കൊണ്ട് എയിംസ് ലഭിക്കുന്നതിനുള്ള തീരുമാനമെടുപ്പിക്കാന്‍ കാസര്‍കോട് ജില്ലക്കാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുന്നത്.
Kerala, News, Kasaragod, Hospital, Medical College, Campaign, Social-Media, Health, AIIMS, Trolls.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവനും എംസിനായുള്ള ചര്‍ച്ചകള്‍ സജീവമാകാന്‍ ഇവിടുത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക -സിനിമാ- മതരംഗങ്ങളിലെ പ്രമുഖര്‍ കാസര്‍കോട്ടുകാരുടെ ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഇക്കാര്യത്തില്‍ നേടുന്നതിന് വേണ്ടിയാണ് എയിംസിനായി രംഗത്തുള്ള കാസര്‍കോട്ടുകാര്‍ ട്രോള്‍ പെരുമഴ തന്നെ സൃഷ്ടിച്ചിരിക്കുന്നത്.

കേരളത്തിന്റെ പൊതു സമൂഹത്തെ ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ ട്രോളുകളാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.  aiims for kasaragod എന്ന hash tag ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് കാസര്‍കോട്ടുകാര്‍. ഒപ്പം തന്നെ കാര്‍ട്ടൂണുകളും വരകളും കൊണ്ട് വേറിട്ട സമരമുഖം തന്നെ കാസര്‍കോട്ടുകാര്‍ തുറന്നിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Hospital, Medical College, Campaign, Social-Media, Health, AIIMS, Trolls, campaign on social media for kasargod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?