വമ്പൻ മുമ്പൻ മത്സരം: കണ്ണൂരിൽ സമ്പൂർണ അടച്ചിടലിലും ഭിന്നത

കണ്ണൂർ: (www.kvartha.com 18.06.2020) കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ജില്ലാ ഭരണകൂടവും ജില്ലാ പൊലീസ് മേധാവിയും കണ്ണൂർ കോർപറേഷനും തമ്മിൽ നടത്തുന്ന ആരാണ് വമ്പൻ മുമ്പൻ സ്ഥാനക്കാരൻ എന്ന മട്ടിൽ നടത്തുന്ന വടംവലിയിൽ കുടുങ്ങുന്നത്.

കണ്ണൂരിലെ സാധാരണക്കാർ കലക്ടർ അടച്ചിടൽ പ്രഖ്യാപിക്കുകയും പൊലീസ് മറ്റൊന്ന് നടപ്പിലാക്കുകയും കോർപറേഷൻ അന്തം വിടുകയും ചെയ്യുന്ന പരിപാടിയാണ് ഇപ്പോൾ കണ്ണൂർ നഗരത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. പലകുറി തിരുത്തിയ റിലീസുകളാണ് മാധ്യമങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Complete shutdown of Kannur ordered; Covid-19 transmission continues via contact, Kannur, News, Police, District Collector, Controversy, Report, Case, Kerala

ഇതു മൂന്ന് സംവിധാനങ്ങളുടെയും ഏകോപനമില്ലായ്മയാണെന്നാണ് വിമർശനം. ഇതിനിടെ കോ വിഡ് സമൂഹ വ്യാപന സാധ്യതയെ തുടർന്ന് കണ്ണൂർ നഗരത്തിലെ കടകളും സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സമ്പൂർണമായി അടച്ചിട്ടു. ഇതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

ഈ വിഷയം തങ്ങളറിഞ്ഞില്ലെന്ന വാദവുമായി കോർപറേഷൻ അധികൃതർ രംഗത്തെത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കണ്ണൂർ കോർപറേഷനോട് ഈ വിഷയം നേരത്തെ ജില്ലാ ഭരണകൂടം ചർച്ച ചെയ്തിട്ടില്ലെന്നാണ് വിവരം. നഗരത്തിലെ മുഴുവൻ വാർഡുകളും അടച്ചിടാനാണ് കലക്ടർ തുടക്കത്തിൽ ഉത്തരവിട്ടത്. എന്നാൽ പിന്നീട് വിളിച്ചു ചോദിച്ചപ്പോഴാണ് മൂന്ന് വാർഡുകളിലാക്കി ചുരുക്കിയതെന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് പറഞ്ഞു.

കണ്ണൂർ കോർപറേഷനിലെ മൂന്ന് ഡിവിഷനുകളാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്. ഇതിനുപുറമെ കണ്ണൂർ പഴയ ബസ്റ്റാൻഡും പരിസരങ്ങളും പൂർണമായും അടച്ചു. അവശ്യ സർവീസിലുള്ളവരെ മാത്രമേ നഗരത്തിലേക്ക് കടത്തിവിടുന്നൂള്ളൂ. നഗരത്തിലേക്കുള്ള ചെറുറോഡുകൾ മുഴുവനായും അടച്ചിട്ടു. മുഴുവൻ റോഡുകളിലും ശക്തമായ പൊലീസ് പരിശോധനയുണ്ട്.

താളിക്കാവ്, കാനത്തൂർ, പയ്യാമ്പലം വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിലുള്ളത്. ഈ പ്രദേശങ്ങളിലുള്ളവരെ പുറത്തുപോകാനോ മറ്റുള്ളവരെ ഇവിടേക്ക് കടക്കാനോ അനുവദിക്കുന്നില്ല. നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വൈകിട്ടോടെ നിയന്ത്രണം വ്യാപിപ്പിക്കാനും പൊലീസ് നിർദേശമുണ്ട്.

ഇതിനിടെ കോ​ർ​പ​റേ​ഷ​ൻ അ​റി​യാ​തെ കോ​ർ​പ​റേ​ഷ​ൻ അ​ട​ച്ചി​ടാ​ൻ പൊ
ലീ​സും ക​ള​ക്ട​റും തീ​രു​മാ​നി​ച്ചത് വിവാദമായി. എ​ന്നാ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഡെപ്യൂട്ടി മേയർ അറിഞ്ഞപ്പോൾ ഉത്തരവ് തി​രു​ത്തി. ക​ണ്ണൂർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ പ​തി​നാ​ലു​കാ​ര​ന് സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​തോ​ടെ കോ​ർ​പ​റേ​ഷ​ൻ മു​ഴു​വ​ൻ അ​ട​ച്ചി​ടു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കുകയായിരുന്നു.

ഉ​ത്ത​ര​വ് വ​ന്ന​പ്പോ​ൾ മു​ത​ൽ പൊ​ലീ​സ് മൈ​ക്കും കെ​ട്ടി അ​നൗ​ൺ​സും ചെ​യ്തു. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും എ​ല്ലാം അ​ട​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ ഡി​വി​ഷ​നോ വാ​ർ​ഡോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ആ​ക്ക​ണ​മെ​ങ്കി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യും വേ​ണം.

എ​ന്നാ​ൽ, കഴിഞ്ഞ ദിവസം ക​ള​ക്ട​റും പൊ​ലീ​സും കോ​ർ​പ​റേ​ഷ​ൻ മു​ഴു​വ​ൻ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം കോ​ർ​പ​റേ​ഷ​ൻ അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ പി കെ രാ​ഗേ​ഷ് ജി​ല്ലാ ക​ള​ക്ട​ർ ടി​വി സു​ഭാ​ഷു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​ട​ച്ചി​ട​ൽ മൂ​ന്നു വാ​ർ​ഡു​ക​ളാ​ക്കി ചു​രു​ക്കു​ക​യു​മാ​യി​രു​ന്നു.

Keywords: Complete shutdown of Kannur ordered; Covid-19 transmission continues via contact, Kannur, News, Police, District Collector, Controversy, Report, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?