ചെങ്കള പാറക്കുന്നില്‍ പുതുതായി തുടങ്ങിയ കള്ളുഷാപ്പ് മാറ്റണമെന്ന് യൂത്ത് ലീഗ് ആവശ്യം


കാസര്‍കോട് (www.evisionnews.co): ചെങ്കള പഞ്ചായത്തില്‍ ഏഴാംവാര്‍ഡ് ചൂരിപ്പള്ള- മാവിനക്കട്ട പാറക്കുന്ന് സ്ഥലത്ത് പുതുതായി തുടങ്ങിയ കള്ളുഷാപ്പ് നിരവധി കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയാണന്നും അവിടെ താമസിക്കുന്നവരുടെ സമാധാനാന്തരീക്ഷവും സ്വകാര്യതയും തക്കര്‍ക്കുന്ന രീതിയിലുള്ള കള്ളുഷാപ്പ് ഉടന്‍ മാറ്റാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും ആവിശ്യപ്പെട്ട് ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ക്കും എക്‌സൈസ് അധികാരിക്കള്‍ക്കും പരാതി നല്‍കി. പ്രസിഡന്റ് എംഎം നൗഷാദ്, ജനറല്‍ സെക്രട്ടറി ഹാരിസ് ബേവിഞ്ച, ഭാരവാഹികളായ അഷ്‌റഫ് പെര്‍ള, അബ്ദുല്‍ ഖാദര്‍ സിദ്ധ, അന്തു മേനങ്കോട്, കലീല്‍ മാവിനക്കട്ട സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?