'റിഫൈന്‍ഡ് ചൈനീസ് തേയില'; മഹാബലിപുരത്ത് കടല്‍ത്തീരത്തടിഞ്ഞ വീപ്പയില്‍ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം; സീല്‍ചെയ്ത് ഒട്ടിച്ച ലേബലില്‍ എഴുത്ത് ചൈനീസ് ഭാഷയില്‍


ചെന്നൈ: (https://ift.tt/2Z0yZ3U) മഹാബലിപുരത്ത് കടല്‍ത്തീരത്തടിഞ്ഞ വീപ്പയില്‍ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം കണ്ടെത്തി. ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റല്‍ മെതംഫെറ്റാമൈന്‍ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്. മയക്കുമരുന്ന് ശേഖരം100 കോടി രൂപയ്ക്ക് മുകളില്‍ വിലവരുന്നമെന്ന് പോലീസ് പറഞ്ഞു. മഹാബലിപുരം കോകിലമേട് കുപ്പത്തിലെ കടല്‍ത്തീരത്താണ് വീപ്പ വന്നടിഞ്ഞത്. സീല്‍ചെയ്തിരുന്ന ഈ വീപ്പയില്‍ ചൈനീസ് ഭാഷയില്‍ എഴുത്തുണ്ടായിരുന്നു.

News, National, chennai, Drugs, Smuggling, Police, Drug bust at Mahabalipuram in Tamil Nadu

കരയ്കടിഞ്ഞ വീപ്പയില്‍ ഡീസലായിരിക്കാമെന്ന് കരുതി ഇത് ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ വീപ്പ പൊട്ടിച്ചു. അപ്പോഴാണ് അതിനുള്ളില്‍ പാക്കറ്റുകള്‍ കണ്ടെത്തിയത്. അതോടെ പോലീസിനെ വിവരമറിയിച്ചു. മഹാബലിപുരം പോലീസും തമിഴ്‌നാട് പോലീസിന്റെ തീരസംരക്ഷണവിഭാഗവും സ്ഥലത്തെത്തി വീപ്പയും പാക്കറ്റുകളും കസ്റ്റഡിയിലെടുത്തു. 'റിഫൈന്‍ഡ് ചൈനീസ് തേയില' എന്നാണ് പാക്കറ്റില്‍ എഴുതിയിരുന്നത്. സാമ്പിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചത്.

ബംഗാള്‍ ഉള്‍ക്കടല്‍വഴിയുള്ള കള്ളക്കടത്തുസംഘത്തിന്റെ മയക്കുമരുന്ന് വീപ്പ ശ്രീലങ്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ നഷ്ടപ്പെട്ട് തമിഴ്‌നാട് തീരത്തടിഞ്ഞതാകുമെന്നാണ് അധികൃതരുടെ നിഗമനം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് നാര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കൈമാറി.

Keywords: News, National, chennai, Drugs, Smuggling, Police, Drug bust at Mahabalipuram in Tamil Nadu


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?