ഇവനൊക്കെ ചത്തു പുഴുത്തു പോകേണ്ടവന്‍, ഇവന്റെ പെണ്ണുമ്പിള്ളയും കുഞ്ഞും അതേ പോലെ നശിച്ച് നാറാണ കല്ലെടുക്കും; കേട്ടാലറയ്ക്കുന്ന ചീത്തയും ശാപവാക്കുകളുമായി മരണം ആഘോഷമാക്കിയ 'സാത്താന്റെ സന്തതി'; കണ്ടിട്ടില്ലാത്തവര്‍ക്ക് പോലും വിങ്ങലായ നിതിന്റെ മരണത്തില്‍ അവഹേളനത്തോടെ ഫെയ്‌സ്ബുക്ക് പോസ്റ്റും വോയ്സ് ക്ലിപ്പുമായി ഒരു നരാധമന്‍


കോഴിക്കോട്: (https://ift.tt/2Yj7pif) മറ്റുള്ളവരുടെ സുഖത്തിനും ആരോഗ്യത്തിനും വേണ്ടി എന്നും പ്രവര്‍ത്തിച്ചവന്‍, അവസാനം അന്യ നാട്ടില്‍വെച്ച് സ്വന്തം കുഞ്ഞിന്റെ മുഖം ഒന്ന് കാണാനാവാതെ വിധിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. കൊവിഡ് ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി വീണ്ടും അപരന്റെ സുഖത്തിനായി പോരാടി മരണമെന്ന സത്യത്തിന് മുന്നില്‍ തലതാഴ്ത്തി കൊടുത്തവന്‍. പ്രിയപ്പെട്ടവര്‍ക്കും പരിചയമില്ലാത്തവര്‍ക്ക് പോലും അവന്റെ മരണ വാര്‍ത്ത നൊമ്പരമാകുമ്പോള്‍ ആ നിതിന്‍ എന്ന പ്രവാസിയെ അവഹേളിച്ച് ഒരു നരാധമന്‍.

News, Kerala, Kozhikode, Death, Social Network, Facebook, Abuse, Phone call, A man with a Facebook post and a voice clip who insulting Nithin's death


News, Kerala, Kozhikode, Death, Social Network, Facebook, Abuse, Phone call, A man with a Facebook post and a voice clip who insulting Nithin's death

ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് കിട്ടിയിട്ടും അതിനേക്കാള്‍ ആവശ്യമുള്ള മറ്റൊരാള്‍ക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്ത നിതിന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. നാട്ടിലെത്തിയ ഭാര്യ ചൊവ്വാഴ്ച ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രിയതമന്റെ വേര്‍പാട് അറിയാതെ. നാട്ടിലും മറുനാട്ടിലും സദാ സേവനസന്നദ്ധനായിരുന്ന നിതിന്റെ മരണം ഞെട്ടലുണ്ടാക്കാത്ത മലയാളികള്‍ ഇല്ല. അങ്ങനെ ഇരിക്കേയാണ് എല്‍ദോ കുര്യാക്കോസ് എന്നൊരാള്‍ നിതിന്റെ മരണം ആഘോഷമാക്കി മാറ്റുന്നത്. ഫെയ്‌സ് ബുക്കില്‍ നിറഞ്ഞാടുന്ന ഇയാള്‍ നിതിന് വേണ്ടി കണ്ണീര്‍ പൊഴിച്ച് ആരൊക്കെ പോസ്റ്റിട്ടോ അതിന്റെ എല്ലാം അടിയില്‍ ശാപവചസുകളുമായി എത്തി.

രക്തദാനത്തിന്റെ മറവില്‍ തട്ടിപ്പും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിനോദ് ഭാസ്‌കരനും ബ്ലഡ് ഡോണേഴ്സ് കേരള എന്ന ക്രിമിനല്‍ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ഒരുവനും മരണത്തില്‍ പോലും ഒരു അനുതാപവും അര്‍ഹിക്കുന്നില്ല എന്നാണ് എല്‍ദോ കുര്യാക്കോസ് എഴുതിയിരിക്കുന്നത്. ആരൊക്കെ നിതിന് വേണ്ടി അനുശോചിച്ചോ അവരുടെ ഒക്കെ പോസ്റ്റിന് അടിയില്‍ തെറിയഭിഷേകം നടത്തുകയാണിയാള്‍.

എല്‍ദോ കുര്യാക്കോസിന്റെ പോസ്റ്റ് കണ്ട് ഹൃദയം തകര്‍ന്ന് ഇയാളെ വിളിച്ച പ്രവാസി സുഹൃത്തുക്കളോട് നില തെറ്റിയതു പോലെ അസഭ്യം ചൊരിയുകയായിരുന്നു ഇയാള്‍. നിതിന്‍ ചത്തതു പോലെ അവന്റെ കുഞ്ഞും ഭാര്യയുമെല്ലാം പുഴുത്തളിഞ്ഞ് ചാകുമെന്ന് പച്ചത്തെറിയുടെ അകമ്പടിയോടെയാണ് ഇയാള്‍ വിളിച്ചു പറഞ്ഞത്. ഈ വോയ്സ് ക്ലിപ്പുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.

മരണമടഞ്ഞ നിതിന്‍ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. ഈ സംഘടനയുമായി എല്‍ദോ കുര്യാക്കോസ് എന്നയാള്‍ക്ക് നീരസമുണ്ട്. നിരന്തരമായി ഇയാള്‍ സംഘടനയ്ക്ക് എതിരേ പ്രവര്‍ത്തിക്കുകയാണ്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു യുവതിയുടെ വക്കാലത്ത് പിടിച്ചാണ് ഇയാള്‍ ബ്ലഡ് ഡോണേഴ്സ് കേരളയ്ക്ക് എതിരേ കൊലവിളി തുടങ്ങിയത്. അതേസമയം സ്ത്രീകളുടെ മെസഞ്ചറുകളില്‍ പോയി അശ്ളീല ചാറ്റ് നടത്തുന്നതിന് പല വട്ടം തുറന്നു കാട്ടപ്പെട്ടയാളാണ് ഇയാള്‍ എന്നും പറയുന്നു.

പ്രവാസി മലയാളികളില്‍ നിന്ന് നിരവധി വിളിയാണ് ഇയാള്‍ക്ക് എത്തിയത്. എല്ലാത്തിനും ഹിസ്റ്റീരീയ ബാധിച്ചതു പോലെയുള്ള മറുപടിയാണ് നല്‍കിയത്. ഇയാള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍.

Keywords: News, Kerala, Kozhikode, Death, Social Network, Facebook, Abuse, Phone call, A man with a Facebook post and a voice clip who insulting Nithin's death 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?