ദേവികയുടെ മരണം; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
കാസര്‍ക്കോട്: (www.kasargodvartha.com 05.06.2020) ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിനാൽ ദേവികയെന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോമോന്‍ ജോസ് മാര്‍ച്ച് ഉദ്ഘാനം ചെയ്തു. സംസ്ഥാന സർക്കാർ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ ഓണ്‍ലൈന്‍ പഠന ക്ലാസ്സ് നടപ്പാക്കിയതിനാലാണ് മനം നൊന്ത് വിദ്യാർത്ഥിനിക്ക ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് കെ.എസ്.യു.കുറ്റപ്പെടുത്തി.
വിദ്യാഭ്യാസം മൗലികാവകാശമായ രാജ്യത്ത് വിദ്യാഭ്യാസ സൗകര്യം ലഭിക്കാതെ ഒരു വിദ്യാര്‍ത്ഥിനിക്ക് ആത്മഹത്യ ചേയ്യേന്‍ണ്ടിവന്ന സാഹചര്യം കേരള സര്‍ക്കാരിന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണന്ന് ജോമോന്‍ ജോസ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, ജില്ലാ ഭാരവാഹികളായ സത്യനാഥന്‍ പാത്രവളപ്പില്‍, കാര്‍ത്തികേയന്‍ പെരിയ, ഇസ്മായില്‍ ചിത്താരി, ഉനൈസ് ബേഡകം, രാജേഷ് തമ്പാന്‍, ഷോണി കെ തോമസ്, ഷുഹൈബ് തൃക്കരിപ്പൂര്‍, നിയോജക മണ്ഡലം പ്രസിഡന്റുമാരായ അനൂപ് എം കെ കല്ല്യോട്ട്, ഇര്‍ഷാദ് മഞ്ചേശ്വരം, മാത്യു ബദിയടുക്ക എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, News, Kerala, youth-congress, Protest, March, Collectorate, Student, Death, Devika's death; Youth Congress conducts protest march to collectorate.

Powered by Info News For You

Comments
Post a Comment