പിലാത്തറയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം: സ്വര്‍ണ്ണവും പണവും കവര്‍ന്നു
പയ്യന്നൂര്‍: (https://ift.tt/30d9X3X) പരിയാരത്തിനടുത്തുള്ള പിലാത്തറയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം. പന്ത്രണ്ടര പവന്‍ സ്വര്‍ണ്ണവും 30,000 രൂപയുടെ വെള്ളിനാണയങ്ങളും രണ്ട് ക്യാമറകളും കവര്‍ച്ച ചെയ്തു. നരികാംവള്ളി ഷാജി നമ്പ്യാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
മുംബൈയില്‍ ബിസിനസുകാരനായ ഷാജി നമ്പ്യാര്‍ ലോക്ഡൗണ്‍ കാരണം മുംബൈയില്‍ തന്നെയായിരുന്നു. വീട്ടില്‍ താമസക്കാരായ ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയുടെ മകനും മാര്‍ച്ചില്‍ മുംബൈയില്‍ പോയിരുന്നെങ്കിലും ലോക് ഡൗണ്‍ കാരണം അവര്‍ക്ക് തിരികെ വരാനായില്ല. ഇതുകാരണം രണ്ടു മാസത്തിലേറെയായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതായി കണ്ട് അയല്‍ക്കാരനും ഓട്ടോ ഡ്രൈവറുമായ സുഭാഷ്, ഷാജി നമ്പ്യാര്‍ സ്ഥലത്തെത്തിയോ എന്ന് അന്വേഷിച്ച് ഫോണില്‍ വിളിച്ചപ്പോഴാണ് വീട്ടില്‍ മോഷണം നടന്നുവെന്ന് വ്യക്തമായത്. സ്വര്‍ണ്ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ച്ച ചെയ്ത മോഷ്ടാക്കള്‍ വീടിനു വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്.
മുന്‍വശത്ത് ഉള്‍പ്പെടെ അഞ്ച് മുറികളുടെ വാതിലുകള്‍ പൂര്‍ണ്ണമായി തകര്‍ത്ത നിലയിലാണ്. കൂടാതെ നാല് ബെഡ്റൂമുകളിലേയും അലമാരകളും തകര്‍ത്തിട്ടുണ്ട് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. നാലേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലവരുന്ന ക്യാമറകളും നൂറിലേറെ വെള്ളിനാണയങ്ങളും ഉള്‍പ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടാക്കള്‍ കടത്തി കൊണ്ടുപോയത്. ഏതാണ്ട് നാലു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം വീടിന് ഉണ്ടാക്കിയിട്ടുണ്ട്.
വിവരമറിഞ്ഞ് നീലേശ്വരത്ത് താമസിക്കുന്ന ഷാജി നമ്പ്യാരുടെ സഹോദരി ശ്രീകുമാരി ഹരീന്ദ്രന്‍ സ്ഥലത്തെത്തി പരിയാരം പൊലീസില്‍ പരാതി നല്‍കി. പരിയാരം പ്രിന്‍സിപ്പല്‍ എസ് ഐ എം വി ഷാജി അഡീഷണല്‍ എസ്‌ഐ സി ജി സാംസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.

Keywords: News, Kerala, Payyannur, theft, House, Ornaments, Rupees, Police, Business Man, Theft at a locked house in Pilatera: Gold and money stolen
Powered by Info News For You

Comments
Post a Comment