ദുബൈയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു
കോട്ടയം: (www.kvartha.com 26.06.2020) ദുബൈയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാണക്കാരി കല്ലമ്പാറ മനോഭവനില്‍ മഞ്ജുനാഥാണ് (39) മരിച്ചത്. വീട്ടില്‍ യുവാവിനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു രാത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
യുവാവിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. 21നാണ് മഞ്ജുനാഥ് ദുബൈയില്‍ നിന്നെത്തി വീട്ടില്‍ ഒറ്റയ്ക്കു ക്വാറന്റീനില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് സഹോദരന്‍ ഭക്ഷണവുമായി എത്തിയപ്പോള്‍ നേരത്തേ നല്‍കിയ ഭക്ഷണം എടുക്കാത്തതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മഞ്ജുനാഥിന്റെ ഭാര്യ: ഗായത്രി. മക്കള്‍: ശിവാനി, സൂര്യകിരണ്‍.
Keywords: Kottayam, News, Kerala, Death, COVID-19, Hospital, Youth, Observation, Dubai, Medical college, Man under observation for covid dies in Kottayam

Powered by Info News For You

Comments
Post a Comment