തളിപ്പറമ്പിലെ ചിട്ടി തട്ടിപ്പ്: കൂടുതല്‍ പരാതിക്കാരെന്ന് പൊലീസ്
കണ്ണൂര്‍: (www.kvartha.com 12.06.2020) തളിപ്പറമ്പിലെ ചിട്ടി തട്ടിപ്പില്‍ കൂടുതല്‍ പരാതിക്കാരുണ്ടെന്ന് സൂചന. ഇവരില്‍ ചിലര്‍ പൊലീസിനെ വിളിച്ചിട്ടുണ്ടെന്നാണ് വിവരം. തട്ടിപ്പിനിരയായവര്‍ പരാതി രേഖാമൂലം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നറിയുന്നു. തളിപ്പറമ്പ് കേന്ദ്രീകരിച്ചു നടത്തുന്ന ചിട്ടി കമ്പിനിക്കെതിരെയാണ് ആരോപണമുയര്‍ന്നത്. ചിട്ടിയില്‍ ചേര്‍ന്ന് കാലാവധി പൂര്‍ത്തിയായിട്ടും പണം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ ചിട്ടി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരേയാണ് കേസെടുത്തത്. തളിപ്പറമ്പ് മന്നയിലെ പിടിബി ചിറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ പി ടി ബിജു, ഭാര്യ ഷീബ ബിജു എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഉദയഗിരി സ്വദേശി സുരേഷ് കുമാര്‍, പുഴാതി തെരുവിലെ പ്രസാദ് എന്നിവരുടെ പരാതിയില്‍ തളിപ്പറമ്പ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. 2014 ല്‍ ചിട്ടിയില്‍ ചേര്‍ന്ന സുരേഷ്‌കുമാര്‍ 3,49,500 രൂപ അടച്ചതായി പരാതിയില്‍ പറയുന്നു. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ചെക്ക് നല്‍കിയെങ്കിലും പണമില്ലാതെ മടങ്ങുകയായിരുന്നുവെന്ന് പറയുന്നു. ഡയറക്ടറായി നിയമനം നല്‍കാമെന്ന വാഗ്ദാനം നല്‍കിയതിനെത്തുടര്‍ന്ന് 2019 ഒക്ടോബറിലാണ് പ്രസാദ് നാലു ലക്ഷം രൂപ ചിട്ടിയില്‍ അടച്ചത്. പിന്നിട് നിയമനം നല്‍കുകയോ പണം തിരികേ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചതായാണ് പരാതി. എസ്‌ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Keywords: Kannur, News, Kerala, Police, Complaint, Fraud, Case, Crime, Enquiry, Chitti fraud in Taliparamba: There are more complainants, says police

Powered by Info News For You

Comments
Post a Comment