വീണ്ടുമൊരു ജോര്‍ജ് ഫ്ലോയിഡ് കൂടി; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ചുകൊന്നു; വീഡിയോ കാണാം
അറ്റ്ലാന്റ്: (www.kvartha.com 14.06.2020) അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ചുകൊന്നു. റെയ്ഷാര്‍ഡ് ബ്രൂക്സ് എന്ന 27 കാരനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച അറ്റ്‌ലാന്റില്‍ വെച്ചായിരുന്നു സംഭവം. ബ്രൂക്സ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അറ്റ്ലാന്റ് പോലീസ് മേധാവി രാജിവെച്ചു.
ബ്രൂക്സ് കാറിനുള്ളില്‍ ഉറങ്ങിയത് കാരണം വെന്‍ഡീസ് റസ്റ്റോറന്റ് റോഡില്‍ ഗതാഗതകുരുക്ക് ഉണ്ടാവുകയും ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതിനെ ബ്രൂക്സ് തടയുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന ബ്രീത് അനലൈസര്‍ പരിശോധനക്ക് ബ്രൂക്സ് തയ്യാറായില്ല. പിന്നിട് പോലീസുമായി അടിപിടിയാവകയും പോലീസിന്റെ ടേസര്‍ (ഷോക്ക് നല്‍കാന്‍ പോലീസ് ഉപയോഗിക്കുന്ന തോക്ക്) കവര്‍ന്ന് ഓടുകയുമായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബ്രൂക്സിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ബ്രൂക്സിനെ പോലീസ് വെടിച്ചിടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബ്രൂക്സിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്രൂക്സിന്റെ മരണത്തെ തുടര്‍ന്ന് അറ്റ്ലാന്റയില്‍ ആയിരങ്ങള്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി. ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം അമേരിക്കയെ ഇളക്കി മറിച്ചിരിക്കവെയാണ് മറ്റൊരു കറുത്ത വര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ടത്.
Keywords: World, News, America, Youth, Killed, Police, Shot, Dead, Hospital, Protest, Atlanta police shot a Black man outside a Wendy's after he fell asleep at the drive-thru, then later grabbed an officer's Taser.

Powered by Info News For You

Comments
Post a Comment