കള്ളനെ പിടിക്കാനിറങ്ങിയവരുടെ വീട്ടില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചുകടത്തിക്കൊണ്ടുപോയി
മൂവാറ്റുപുഴ: (https://ift.tt/3eGuGBD) കള്ളനെ പിടിക്കാനിറങ്ങിയവരുടെ വീട്ടില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചുകടത്തിക്കൊണ്ടുപോയി. കടാതിയിലാണ് നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാവിന്റെ ശല്യം രൂക്ഷമായത്. കടാതി അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന പ്രശാന്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷ്ടാവ് എത്തിയത്. വാതിലിന്റെ പൂട്ട് തകര്‍ത്തു വീടിനകത്തു കയറി വീട്ടിലുണ്ടായിരുന്ന 850 രൂപയും കാര്‍ പോര്‍ച്ചിലിരുന്ന സ്‌കൂട്ടറും മോഷ്ടിച്ചു കൊണ്ടുപോയി. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും സ്‌കൂട്ടര്‍ കാണിനില്ലായിരുന്നു. ഇതോടെ അയല്‍വാസികളെ വിളിച്ചുണര്‍ത്തി. ഇവര്‍ റോഡിലിറങ്ങി തിരച്ചില്‍ ആരംഭിച്ചപ്പോഴേക്കും കള്ളന്‍ സമീപത്ത് മറ്റൊരു വീട്ടില്‍ കയറി ഒളിച്ചു.
ഇവിടെ ഉണ്ടായിരുന്ന ഒരു ജോടി ഷൂ കണ്ട് ഇഷ്ടപ്പെട്ടതോടെ മോഷ്ടാവ് തന്റെ പഴയ ചെരിപ്പ് ഇവിടെ ഉപേക്ഷിച്ച് ഷൂ ധരിച്ചു. ഇവിടെ വരാന്തയില്‍ നിന്നു കിട്ടിയ മൊബൈല്‍ ഫോണും പോക്കറ്റിലാക്കി. തൊട്ടടുത്ത വീട്ടില്‍ കയറിയപ്പോള്‍ വിലകൂടിയ മറ്റൊരു ഷൂ കണ്ട് ഇതും കൈക്കലാക്കി. അടുത്ത വീട്ടില്‍ ഉണക്കാനിട്ട ജീന്‍സ് എടുത്ത ശേഷം മോഷ്ടാവ് ധരിച്ചിരുന്ന ബര്‍മുഡ അവിടെ ഉപേക്ഷിച്ചു. ഇവിടെ നിന്നു രണ്ട് ടീ ഷര്‍ട്ടും എടുത്തു. ഇതിനിടെ തിരച്ചില്‍ നടത്തുന്ന സംഘം മോഷ്ടാവിനു തൊട്ടരികിലെത്തി. ഇതോടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് മോഷ്ടാവ് ഓടി. സമീപത്തെ മറ്റൊരു വീടിന്റെ മുറ്റത്തിരുന്ന സൈക്കിള്‍ എടുത്തു രക്ഷപ്പെടാനായി അടുത്ത ശ്രമം. കുറച്ചു ദൂരം സൈക്കിളില്‍ പാഞ്ഞെങ്കിലും നാട്ടുകാര്‍ പിടികൂടുമെന്നായപ്പോള്‍ സൈക്കിള്‍ ഉപേക്ഷിച്ച് റോഡരികിലുള്ള കുറ്റിക്കാട്ടിലേക്കു ചാടി. ഇതിനു ശേഷം ആരും മോഷ്ടാവിനെ കണ്ടില്ല.
വിവരമറിഞ്ഞ് മൂവാറ്റുപുഴയില്‍ നിന്ന് പോലീസും എത്തി. നാട്ടുകാരും പോലീസും തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനിടെ കടാതി പള്ളിപ്പടിയിലുള്ള വീട്ടിലെ പോര്‍ച്ചില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് മോഷ്ടാവ് കടന്നതായി വിവരം കിട്ടി. പുലര്‍ച്ചെ നാലു വരെ നാട്ടുകാരും പൊലീസും പ്രദേശമാകെ അരിച്ചു പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Ernakulam, Kerala, news, Robbery, Road, Scooter, Robber disturbing peoples

Powered by Info News For You

Comments
Post a Comment