ജനകീയ മാധ്യമത്തെ കൈയ്യൊഴിയരുത്: ഓണ്‍ലൈന്‍ ക്ലാസുകള്‍ റേഡിയോ വഴി വേണമെന്ന് കാഞ്ചീരവം
പയ്യന്നൂര്‍: (www.kvartha.com 06.06.2020) ചെലവേറിയ മറ്റു മാര്‍ഗങ്ങള്‍ ഒഴിവാക്കി കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ സാധാരണക്കാരന്റെ മാധ്യമമായ റോഡിയോ വഴി നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് റേഡിയോ ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കോവിഡ് ഭീതിയില്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്ന സാഹചര്യം കണക്കിലെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് സ്വന്തം ടെലിവിഷന്‍ ചാനലായ വിക്ടേഴ്‌സിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്നതിലെ പോരായ്മകള്‍ നാം കണ്ടു കൊണ്ടിരിക്കുകയാണ്.
ഇത്തരം ആവശ്യങ്ങള്‍ക്ക് റേഡിയോ ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം. സാധാരണക്കാരുടെ ആശ്രയമായ റേഡിയോയിലൂടെയും ക്ലാസുകള്‍ നല്‍കുന്നതിലൂടെ എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന സര്‍ക്കാര്‍ നയം പൂര്‍ണ്ണതയിലെത്തും. ധാരാളം കുടുംബങ്ങള്‍ പുതിയ രീതി അവലംബിച്ചതോടെ വിഷമവൃത്തത്തിലായിരിക്കുകയാണ്. പൊതുവിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതു തന്നെ സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസം എന്ന നിലയ്ക്കാണ്. എന്നാല്‍ താല്‍കാലികമായ ആവശ്യത്തിനുവേണ്ടി ലാപ്‌ടോപ്പോ, സ്മാര്‍ട്ട് ഫോണോ വാങ്ങാന്‍ ശേഷിയില്ലാത്ത സാധാരണക്കാരുടെ പ്രയാസങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ സംസ്ഥാന സെക്രട്ടറി പയ്യന്നൂര്‍ വിനീത് കുമാര്‍ ചൂണ്ടിക്കാട്ടി.
ഇതേ ആവശ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും കാഞ്ചീരവം കത്തയച്ചിട്ടുണ്ട്. തിരുവനന്തപുരം പൂജപ്പുര കേന്ദ്രീകരിച്ചുള്ള കാഞ്ചീരവം കലാവേദിയുടെ സംസ്ഥാന കമ്മിറ്റി ഈ വിഷയത്തില്‍ സമാന താല്‍പര്യമുള്ള സംഘടനകളുടെ അഭിപ്രായമാരാഞ്ഞിട്ടുണ്ട്. വൈദ്യുത, ഇന്റര്‍നെറ്റ് സേവനങ്ങളുടെ തടസം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ആശങ്കയിലാഴ്ത്തുമെന്നും എന്നാല്‍ ശരാശരി അഞ്ഞൂറ് രൂപയോളം മാത്രം വിലവരുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തിലുള്ള റേഡിയോയിലൂടെ ക്ലാസ്സ് നല്‍കുകയാണെങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആശ്വാസമാവുമെന്നും കത്തില്‍ പറയുന്നു.
കേരളത്തില്‍ എല്ലായിടത്തും കവറേജുള്ള ആകാശവാണിയുടെ സംവിധാനങ്ങളുപയോഗിച്ചോ എഫ് എം നിലയങ്ങളിലൂടെ റിലേയായോ നിശ്ചിത സമയം പാഠഭാഗങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ ശ്രമിക്കണമെന്നു കാഞ്ചീരവം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും നിലവിലെ സാഹചര്യത്തില്‍ ആകാശവാണിക്ക് പരിമിതികളുണ്ടാകാനിടയുണ്ടെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിനല്‍കുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിന് തടസങ്ങളുണ്ടാവില്ലെന്നാണ് മനസിലാക്കുന്നതെന്നും കാഞ്ചീരവം സംസ്ഥാന പ്രസിഡന്റ്കാട്ടാക്കട രവി, സെക്രട്ടറി പയ്യന്നൂര്‍ വിനീത് കുമാര്‍ എന്നിവര്‍ പറഞ്ഞു.
Keywords: Payyannur, News, Kerala, Chief Minister, Government, Online, Study class, Government should be ready to conduct online classes through radio: Kancheeravam

Powered by Info News For You

Comments
Post a Comment