ജോര്‍ജ് ഫ്‌ലോയിഡിന് കോവിഡ്; മരണം ഹൃദയസ്തംഭനം മൂലം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ന്യൂയോര്‍ക്ക്: (www.kvartha.com 04.06.2020) മിനിയപൊളിസ് പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍ മുട്ടിനടിയില്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ച ജോര്‍ജ് ഫ്‌ലോയിഡിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജോര്‍ജിന് ഏപ്രിലില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ രോഗബാധയല്ല മരണത്തിന് കരണമെന്നും ജോര്‍ജിന്റേത് കഴുത്തുഞെരിച്ചുള്ള കൊലയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ പരിശോധകന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥന്‍ ബലം പ്രയോഗിച്ച് കഴുത്ത് ഞെരിച്ച സമയത്തുണ്ടായ ഹൃദയസ്തംഭനം മൂലമാണ് ഫ്‌ലോയിഡ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒമ്പത് മിനിറ്റിലധികം പോലീസുകാരന്‍ ഫ്‌ലോയ്ഡിന്റെ കഴുത്ത് ഞെരിച്ചിരുന്നു. ഫ്‌ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാരും ദൃക്‌സാക്ഷികളും ഉടന്‍ കോവിഡ് പരിശോധന നടത്തണമെന്ന് മുന്‍ ന്യൂയോര്‍ക്ക് സിറ്റി മെഡിക്കല്‍ എക്‌സാമിനര്‍ മൈക്കിള്‍ ബേഡന്‍ ആവശ്യപ്പെട്ടു.

Keywords: World, News, America, USA, Police, Officer, Killed, Youth, Africa, Protest, Report, George Floyd's postmortem report released.
Powered by Info News For You

Comments
Post a Comment