പോപ് ഇതിഹാസം മൈക്കല്‍ ജാക്സന്‍: ഓര്‍മകള്‍ക്ക് പതിനൊന്നാണ്ട്
വാഷിംങ്ടണ്‍: (www.kvartha.com 25.06.2020) പോപ് ഇതിഹാസം മൈക്കല്‍ ജാക്സന്‍ ലോകത്തോട് വിടവാങ്ങിയിട്ട് പതിനൊന്ന് വര്‍ഷം. വേദികളില്‍ പാട്ടിനൊപ്പം നിഴല്‍ ചിത്രം പോലെ നൃത്തം വെയ്ക്കുന്ന, ലോകമെമ്പാടുമുള്ള ബാല്യ-കൗമാര-യൗവനങ്ങളെ ത്രസിപ്പിച്ച ജാക്‌സണ്‍ എന്ന ഈ കലാകാരന്‍ ലോകജനതയുടെ മനസില്‍ ഇന്നും തെളിഞ്ഞു പ്രകാശിക്കുന്ന ഒരു ഓര്‍മയാണ്. ആസ്വാദനത്തിന്റെ പരകോടിയിലേക്ക് ലോകത്തെ നയിച്ച സംഗീതജ്ഞന്‍ മൈക്കല്‍ ജാക്സന്‍ 2009 ജൂണ്‍ 25ന് ലോകത്തോട് വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടും നൃത്തവും മനസുകളില്‍ അലിഞ്ഞു ചേര്‍ന്ന ഓര്‍മയായി തുടരുകയാണ്.
അമേരിക്കയിലെ ഇന്‍ഡ്യാനയിലെ ഗാരി എന്ന സ്ഥലത്ത് 1958 ഓഗസ്റ്റ് 29നാണ് ഉരുക്കുമില്ലിലെ ജോലിക്കാരനായിരുന്ന ജോസഫ് ജാക്സന്റെയും കാതറിന്റെയും ഒന്‍പതു മക്കളില്‍ ഏഴാമനായി ജാക്‌സണ്‍ ജനിക്കുന്നത്. ഉരുക്കുമില്ലിലെ പരുക്കന്‍ ജോലിയും ജീവിതത്തിന്റെ പരാധീനതകളും ജോസഫിനെ ക്രൂരനായ പിതാവാക്കിത്തീര്‍ത്തിരുന്നു. മക്കളാരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ മര്‍ദനമായിരുന്നു മറുപടി. കുഞ്ഞു മൈക്കലിന് കണ്ണാടി നോക്കാന്‍ പേടിയായിരുന്നു. ഈ വൃത്തികെട്ട മുഖം കാണാന്‍, കണ്ണാടിയില്‍ നോക്കാന്‍ നിനക്ക് നാണമില്ലേ?കുഞ്ഞു മൈക്കിളിനോട് പിതാവ് ജോസഫ് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു.
ഓപ്ര വിന്‍ഫ്രിയുമായി ലിവിങ് വിത് മൈക്കിള്‍ ജാക്സണ്‍ എന്ന അഭിമുഖത്തിലാണ് തന്റെ നിറമില്ലാത്ത കുട്ടിക്കാലത്തെക്കുറിച്ച് മൈക്കള്‍ ജാക്‌സന്‍ തുറന്നുപറയുന്നത്. അന്ന് അദ്ദേഹം മുഖം മറച്ച് അദ്ദേഹം കരഞ്ഞു. പിതാവിന്റെ രൂക്ഷമായ പെരുമാറ്റം കാരണം മനസില്‍ നിറഞ്ഞ അപകര്‍ഷതാബോധമാണ് തന്റെ മുഖത്ത് എണ്ണമറ്റ പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്യുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ജാക്‌സനും സഹോദരങ്ങളും പോപ് പാടിത്തുടങ്ങി. തുടര്‍ന്ന് ജാക്‌സണും സഹോദരി ജാനറ്റും ലോക സംഗീതത്തിലിടം നേടുകയായിരുന്നു.
1969ല്‍ അമേരിക്കയില്‍ ഇറങ്ങിയ മികച്ച പത്ത് പോപ്പ് ഗാനങ്ങളില്‍ നാലും മൈക്കലിന്റേതായിരുന്നു. അന്ന് അദ്ദേഹത്തിന്റെ വയസ് വെറും പതിമൂന്ന്. പില്‍ക്കാലത്ത് 'ആര്‍ട്ടിസ്റ്റ് ഓഫ് ദ് മിലേനിയം' വരെ നേടാനിരിക്കുന്ന ഒരാള്‍ക്കു കിട്ടിയ ആദ്യ പുരസ്‌കാരം. പോപ്‌സംഗീതത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് മൈക്കല്‍ ജാക്സന്‍ ലഹരിയായി. നിറമില്ലാത്ത തന്റെ കുട്ടിക്കാലത്തെ കുറിച്ച് പറയുമ്പോള്‍ മുഖം മറച്ചു കരഞ്ഞപ്പോഴും അദ്ദേഹത്തിന്റെ മുഖമൊന്നു കാണാന്‍ അദ്ദേഹത്തിന്റെ പാട്ടൊന്നു കേള്‍ക്കാന്‍ അദ്ദേഹത്തെ ഒന്നു തൊടാന്‍ അദ്ദേഹത്തിന്റെ നൃത്തമെന്നു കാണാന്‍ ലോകം പിന്നീട് കാത്തിരുന്നു എന്നതാണ് ചരിത്രം.

Keywords: Washington, News, World, Entertainment, Dance, Song, Michael Jackson, Remembering, Death, Remembering Michael Jackson 11 years after his death
Powered by Info News For You

Comments
Post a Comment