തന്ത്രിയുടെ നിര്‍ദേശം മാനിച്ചു; ശബരിമലയില്‍ മിഥുനമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല

കോട്ടയം: (www.kvartha.com 11.06.2020) തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി ശബരിമലയില്‍ മിഥുനമാസ പൂജയ്ക്കു ഭക്തരെ അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഉത്സവം വേണ്ടെന്നു വച്ചതായും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഉത്സവം ചടങ്ങായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആരാധാനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും നിരന്തരം ചോദിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. മദ്യശാലകള്‍ തുറന്നുകൊടുത്തിട്ടും ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ തുറക്കാത്തത് മനഃപൂര്‍വമാണെന്നും ബിജെപിയും കോണ്‍ഗ്രസ് നേതാക്കളും നിരന്തരം ആരോപിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുള്ളതിനാലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരുമായും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Coronavirus; Devotees will not be admitted to Sabarimala, Kottayam, News, Sabarimala Temple, Trending, Religion, Festival, Threat, Allegation, Meeting, Kerala

കോവിഡ് ഭീഷണി തുടരുന്നതിനാല്‍ തത്കാലം ഭക്തജനസാന്നിധ്യം ഒഴിവാക്കണമെന്ന തന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. തന്ത്രി മഹേഷ് മോഹനര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

തന്ത്രിയോട് ആലോചിച്ച ശേഷമാണു ഭക്തരെ പ്രവേശിപ്പിക്കാമെന്ന് നേരത്തേ തീരുമാനമെടുത്തതെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മതനേതാക്കളുമായും സംഘടനാ നേതാക്കളുമായും സംസാരിച്ചിരുന്നു. എല്ലാവരും തീരുമാനത്തോട് അനുകൂലിച്ചു. എന്നാല്‍ രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടി എന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ തന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു;

'കഴിഞ്ഞ മാസത്തെ ശാന്തമായ സ്ഥിതിയല്ല ഇപ്പോള്‍. ഈ മാസം സംസ്ഥാനത്ത് കോവിഡ് സ്ഥിതിഗതികള്‍ മോശമാണ്. ദര്‍ശനത്തിനെത്തുന്ന ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ക്ഷേത്രത്തിലെ എല്ലാവരും ക്വാറന്റൈനില്‍ പോകേണ്ടി വരും. ഈ പശ്ചാത്തലത്തില്‍ ഉത്സവം ഒഴിവാക്കാനുള്ള ആലോചനയിലാണ്. നേരത്തെ ദേവസ്വം ബോര്‍ഡ് ചോദിച്ചപ്പോള്‍ ഉത്സവത്തിനു തീയതി താന്‍ തന്നെയാണു കുറിച്ചു നല്‍കിയത് എന്നും ശബരിമല തന്ത്രി മഹേഷ് മോഹനര് പറഞ്ഞു.

സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നും തന്ത്രി പറഞ്ഞു. 'സ്ഥിതി അനുകൂലമെങ്കില്‍ ഉത്സവം നടത്താമെന്നു തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ശാന്തമല്ലാത്തതിനാല്‍ മാറ്റിവയ്ക്കുന്നതാകും ഉചിതം.' ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു രാഷ്ട്രീയ സമ്മര്‍ദവുമില്ലെന്നും തന്ത്രി പറഞ്ഞു.

മിഥുനമാസ പൂജയ്ക്കു ജൂണ്‍ 14നു ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ ഭക്തരെത്തുന്നതു വിലക്കണമെന്നും 19 മുതലുള്ള ഉത്സവം മാറ്റിവയ്ക്കണമെന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മിഷണര്‍ ബി എസ് തിരുമേനിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ തന്ത്രിയോട് ആലോചിച്ച് അദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെയാണ് ഉത്സവം തീരുമാനിച്ചതെന്നും സംശയം ദൂരീകരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ തന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. തന്ത്രിയുടെ അഭിപ്രായം മാനിക്കുമെന്നു മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

Keywords: Coronavirus; Devotees will not be admitted to Sabarimala, Kottayam, News, Sabarimala Temple, Trending, Religion, Festival, Threat, Allegation, Meeting, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?