കോവിഡ് കാലത്തെ സാമൂഹിക പ്രവര്‍ത്തനം: ആരിക്കാടി പ്രാഥമിക ആരോഗ്യകേന്ദ്രം ആദരിച്ചു
കാസര്‍കോട് (www.evisionnews.co): കോവിഡ്-19 പ്രവര്‍ത്തനത്തിന് കുമ്പള പഞ്ചായത്തിലെ വോളണ്ടിയര്‍മാരെ ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രം ആദരിച്ചു. സിനാന്‍ കുമ്പള, ഇര്‍ഷാദ് ചാക്കോ, ഉനൈസ് മുളിയടുക്കം എന്നിവരെയാണ് ആദരിച്ചത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബഗെട്ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഹരീഷ് വൈ, വിവേക് ടി, നൂര്‍ജഹാന്‍ കെവി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് സുജാത, ശാലിനി ടി, സ്വപ്ന, ബിന്ദു പങ്കെടുത്തു.
മാസങ്ങളോളം കുമ്പളയുടെ പല പ്രദേശത്തായി കോറിയന്റലില്‍ കഴിയുന്ന ആളുകള്‍ക്ക് ഭക്ഷണ എത്തിച്ചുകൊടുക്കുകയും അവര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തുമാണ് ഈ മൂന്നുപേര്‍ നാടിന് മാതൃകയായത്. കുമ്പള പഞ്ചയത്തിന്റെ കീഴില്‍ വോളന്റിയര്‍ സേവനത്തിന് അമ്പതോളം വോളന്റിയര്‍ ഉണ്ടായിരുന്നുവെങ്കിലും അവസാന സേവനത്തില്‍ ഉണ്ടായിരുന്നത് സിനാന്‍ കുമ്പള, ഇര്‍ഷാദ് ചാക്കോ, ഉനൈസ് മുളിയടുക്കം എന്നിവര്‍ മാത്രമാണ്.
പ്രവാസികളും അയല്‍ സംസ്ഥാനത്തെ ആളുകളൊക്കെ കുമ്പള പ്രദേശത്തെ കോറന്റിയലില്‍ ഉണ്ട്.ഈ അവസ്ഥയിലൊക്കെ എന്തിനും മുന്നിട്ടിറങ്ങിയ ഈ മൂന്നു യുവാക്കളെ തേടി ആദരവുകളും അഭിനന്ദനങ്ങളും നടക്കുന്നുണ്ട്.
Powered by Info News For You

Comments
Post a Comment