ലോക്ക്ഡൗണില്‍ ജോലി പോയി; പഴക്കച്ചവടം തുടങ്ങി അധ്യാപകന്‍; പിന്നീട് സംഭവിച്ചത്
ഹൈദരാബാദ്: (www.kvartha.com 14.06.2020) ലോക്ക്ഡൗണില്‍ ജോലി പോയതിനെത്തുടര്‍ന്ന് പഴക്കച്ചവടം തുടങ്ങി അധ്യാപകന്‍. ക്ലാസിലേക്ക് പുതിയ കുട്ടികളെ ചേര്‍ക്കണമെന്ന മാനേജ്‌മെന്റ് നിര്‍ദേശം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ മാനേജ്‌മെന്റ് അധികൃതര്‍ ഇനി ജോലിക്ക് വരേണ്ടെന്ന് പറയുകയായിരുന്നു. നല്ലൂര്‍ സ്വദേശിയായ വെങ്കട സുബ്ബയ്യയ്ക്കാണ് അധ്യാപകന്റെ ജോലി നഷ്ടപ്പെട്ടത്. ജോലി നഷ്ടപ്പെട്ടത് കാരണം വരുമാന മാര്‍ഗ്ഗമില്ലാതായ ഇദ്ദേഹം പഴക്കച്ചവടം തുടങ്ങുകയായിരുന്നു. ദേശീയമാധ്യമങ്ങളിലടക്കം അധ്യാപകന്റെ ദുരവസ്ഥ വാര്‍ത്തയായിരുന്നു.
തങ്ങളുടെ അധ്യാപകന്റെ ദുരവസ്ഥയെക്കുറിച്ചറിഞ്ഞ നിരവധി പൂര്‍വ വിദ്യാര്‍ത്ഥികള്‍ സഹായവുമായി സുബ്ബയ്യയുടെ വീട്ടിലെത്തി. അവരുടെ സ്‌നേഹമെന്നോണം അധ്യാപകന് നല്ലൊരു തുകയും നല്‍കി. വൈകാതെ പഴയ ജോലിയിലേക്ക് തിരിച്ചുപോകാനാകുമെന്നാണ് സുബ്ബയ്യയുടെ പ്രതീക്ഷ. ഇത് തന്റെ മാത്രം അവസ്ഥയല്ലെന്നാണ് സുബ്ബയ്യ പറയുന്നത്.

Keywords: National, News, Teacher, Job, Student, Help, Shop, School, Lockdown, Online, Study class, Students give helps to teacher who turns into a banana vendor in Hyderabad.
Powered by Info News For You

Comments
Post a Comment