ടോയ്‌ലറ്റ് ഫ്‌ളഷിലൂടെ കോവിഡ് വൈറസ് പടരുമെന്ന് ഗവേഷകര്‍

ചൈന: (www.kvartha.com 18/06/2020) ടോയ്‌ലറ്റ് ഫ്‌ളഷിലൂടെ കോവിഡ് വൈറസ് പടരുമെന്ന് ചൈനീസ ഗവേഷകര്‍. ചൈനയിലെ യാങ്ങ്‌സോഹു യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്.  വൈറസ് ബാധ ഉള്ള ഒരാള്‍ ഉപയോഗിച്ച ശേഷം ഫഌ്
ചെയ്യുമ്‌ബോള്‍ രോഗാണുക്കള്‍ അടങ്ങിയ സൂക്ഷ്മ കണങ്ങള്‍ (എയ്‌റോസോള്‍) വായുവിലേക്കു ചിതറാന്‍ സാധ്യതയുണ്ടെന്നും ഇതു പരിസരങ്ങളില്‍ തങ്ങിനിന്നു രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

വൈറസ് ബാധ ഉള്ള ഒരാള്‍ ഉപയോഗിച്ച് മറ്റൊരാള്‍ ഈ ടോയ്‌ലറ്റ് ഉപയോഗിക്കുമ്‌ബോള്‍ ശ്വസനത്തിലൂടെ വൈറസ് ശരീരത്തില്‍ എത്തുമെന്നും പഠനത്തില്‍ പറയുന്നു. അതിനാല്‍ തന്നെ ടോയ്‌ലറ്റ് അടച്ചതിനുശേഷം മാത്രം ഫഌ് ചെയ്യണമെന്നാണ് ഗവേഷകര്‍ നല്‍കുന്ന നിര്‍ദേശം.

ഫിസിക്‌സ് ഓഫ് ഫഌയിഡ്‌സ് എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനം വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ്  ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കംപ്യൂട്ടര്‍ സിമുലേറ്റര്‍ പഠനത്തിലൂടെയാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥാപിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച സ്ഥിരീകരണത്തിനായി കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.


Keywords: World, COVID-19, Toilet, News, Report, corona, diseased, virus, Reaserches, COVID-19: Flushing Toilets Can Spread Virus In The Air, Says Report


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?