നാടണയാന്‍ അനുവദിക്കാതെ കേന്ദ്ര- കേരള സര്‍ക്കാറുകള്‍ പ്രവാസികളെ ദ്രോഹിക്കുന്നു: ടി ഇ അബ്ദുല്ല

കാസര്‍കോട്: (https://ift.tt/2MqLv76) പ്രവാസികളെ നാട്ടില്‍ എത്തിക്കുമെന്ന പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലെ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുരിക്കുയാണെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ആരോപിച്ചു. പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പ്രവാസികളുടെ മടക്കയാത്രക്ക് തടസ്സം നില്‍ക്കുകയാണ്. വിസ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടവര്‍, തൊഴിലില്ലാതെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നവര്‍, രോഗികള്‍, ഗര്‍ഭിണികള്‍, ചെറിയ വരുമാനക്കാരായ ആളുകള്‍ എന്നിവരെല്ലാം എത്രയും വേഗം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. മരുഭൂമിയില്‍ കഷ്ടപ്പെടുന്ന പാവങ്ങളെ കുറിച്ച് ഒരു ആശങ്കയും സര്‍ക്കാരിനില്ലെന്ന് ടി.ഇ പറഞ്ഞു. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. ടി പി കുഞ്ഞബ്ദുല്ല ഹാജി, ബി യു അബ്ദുല്ല, സലാം ഹാജി, ഗഫൂര്‍ തളങ്കര, മുഹമ്മദ് ഗസ്സാലി എന്നിവര്‍ സംബന്ധിച്ചു.
Kasaragod, Kerala, News, Government, State, T.E Abdulla against State-Central Govt.


Keywords: Kasaragod, Kerala, News, Government, State, T.E Abdulla against State-Central Govt.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?