നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും രണ്ട് ടണ്ണിലധികം വജ്രങ്ങളും മുത്തുകളുമടങ്ങിയ വന്‍ ആഭരണശേഖരണം ഇന്ത്യയില്‍ തിരിച്ചെത്തിച്ചു
ന്യൂഡെല്‍ഹി: (https://ift.tt/2MOOZAE) രാജ്യത്തിന്റെ കോടിക്കണക്കിന് ഡോളര്‍ വഞ്ചിച്ചെന്നാരോപിച്ച സാമ്പത്തിക കുറ്റവാളികളായ നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കും കനത്ത തിരിച്ചടി. ബാങ്ക് തട്ടിപ്പു കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും വന്‍ ആഭരണ ശേഖരണം ഇന്ത്യയില്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വജ്രങ്ങളും രത്‌നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബയില്‍ തിരികെ എത്തിച്ചത്.
തിരികെ എത്തിച്ച നിധിശേഖരത്തിന് 1350 കോടി രൂപ വില വരുമെന്നാണ് എന്‍ഫോഴ്സ്മെന്റ് കണക്ക്. ബാങ്ക് തട്ടിപ്പു കേസില്‍ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും വിട്ടുകിട്ടാന്‍ ഏറെക്കാലമായി ഇന്ത്യ ശ്രമം തുടരുകയാണ്. ഇവരുടെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്തി ഇന്ത്യയിലേക്ക് എത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് മാസങ്ങളായി ശ്രമിച്ചു വരികയായിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ അവിടെ ജയിലിലാണ്. മേഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണ്.

Keywords: News, National, India, New Delhi, Treasure, Finance, Business, Banking, Fraud, Nirav Modi and Choksi group entities brought back to India
Powered by Info News For You

Comments
Post a Comment